ഇവിടംകൊണ്ടൊന്നും തീരില്ല; വീഡിയോ കോളിനിടെ ഇമോജികള്‍, മൂന്ന് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്‌സ്ആപ്പ്

ഇവിടംകൊണ്ടൊന്നും തീരില്ല; വീഡിയോ കോളിനിടെ ഇമോജികള്‍, മൂന്ന് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്‌സ്ആപ്പ്
Apr 6, 2025 04:50 PM | By VIPIN P V

(www.truevisionnews.com) ലോകത്തിലെ ഏറ്റവും ജനപ്രിയമായ മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ചാറ്റിംഗ്, വോയ്‌സ് കോളുകൾ, വീഡിയോ കോളുകൾ തുടങ്ങിയവയ്ക്കായി ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായി വാട്‌സ്ആപ്പ് മാറിയിരിക്കുന്നു.

ഏകദേശം 3.5 ബില്യൺ ഉപയോക്താക്കൾ പ്രതിദിനം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അതുകൊണ്ടുതന്നെ ഉപയോക്തൃ അനുഭവം സമ്പന്നമാക്കുന്നതിനായി കമ്പനി നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു.

ഇപ്പോഴിതാ വാട്‌സ്ആപ്പ് വോയിസ് കോളിംഗ്, വീഡിയോ കോളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ അപ്‍ഡേറ്റുകൾ അവതരിപ്പിക്കാൻ പോകുന്നു. വരാനിരിക്കുന്ന ഈ സവിശേഷതകളെക്കുറിച്ച് വാട്സ്ആപ്പ് അപ്‌ഡേറ്റ്സ് ട്രാക്കറായ WABetainfo ആണ് വിവരങ്ങൾ പങ്കുവെച്ചത്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആൻഡ്രോയ്‌ഡിനുള്ള ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ പതിപ്പിലാണ് ഈ അപ്‍ഡേറ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വോയിസ്, വീഡിയോ കോളുകൾക്കായി വാട്‌സ്ആപ്പ് മൂന്ന് പുതിയ ഫീച്ചറുകൾ ചേർക്കുന്നുണ്ടെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ഈ സവിശേഷതകൾ ആന്‍ഡ്രോയ്ഡ് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യം. ഇൻകമിംഗ് വോയ്‌സ് കോൾ അറിയിപ്പുകൾ നിശബ്‍ദമാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മ്യൂട്ട് ബട്ടൺ ഒരു പുതിയ കൂട്ടിച്ചേർക്കൽ ആയിരിക്കും.

അതായത് ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ മൈക്രോഫോൺ നിശബ്‍ദമാക്കിവച്ചുകൊണ്ട് കോളുകൾക്ക് മറുപടി നൽകാൻ കഴിയും. വീഡിയോ കോളിംഗ് ലക്ഷ്യമിട്ടുള്ള മറ്റൊരു പുതിയ അപ്‌ഡേറ്റിൽ വീഡിയോ കോളിന് മറുപടി നൽകുന്നതിനുമുമ്പ് ഉപയോക്താക്കൾക്ക് അവരുടെ വീഡിയോ ഓഫ് ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും.

മുമ്പ്, കോൾ എടുത്ത ശേഷം ഉപയോക്താക്കൾക്ക് ക്യാമറ ഓഫാക്കേണ്ടി വന്നിരുന്നു. ഈ ബുദ്ധിമുട്ട് പുതിയ ഫീച്ചർ ഇല്ലാതാക്കും. കൂടാതെ, വീഡിയോ കോളുകൾക്കിടയിൽ ഇമോജി പ്രതികരണങ്ങൾ നൽകാനും വാട്‌സ്ആപ്പ് പദ്ധതിയിടുന്നു. ചാറ്റ് ചെയ്യുമ്പോൾ തത്സമയം വികാരങ്ങൾ പ്രകടിപ്പിക്കാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ അനുവദിക്കുന്നു.

#stop #WhatsApp#introduce #emojis #three #new #features #during #videocalls

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
താങ്ങാൻ പറ്റാത്ത ചൂടാണ്; വാഹനത്തിനും വേണം കരുതൽ, അപകടമൊഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Apr 28, 2025 08:39 PM

താങ്ങാൻ പറ്റാത്ത ചൂടാണ്; വാഹനത്തിനും വേണം കരുതൽ, അപകടമൊഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ചൂട് സമയത്ത് വാഹനങ്ങളിൽ അപകടമൊഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

Read More >>
ഇഷ്ടംപോലെ ഡാറ്റ ഉപയോഗിക്കാം; പുത്തന്‍ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകളുമായി എയര്‍ടെല്‍

Apr 26, 2025 10:08 PM

ഇഷ്ടംപോലെ ഡാറ്റ ഉപയോഗിക്കാം; പുത്തന്‍ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകളുമായി എയര്‍ടെല്‍

പുത്തന്‍ പ്ലാനുകള്‍ അവതരിപ്പിച്ച് ടെലികോം ഓപ്പറേറ്റര്‍മാരിലൊന്നായ ഭാരതി...

Read More >>
ഇനി ഉഷാറായല്ലോ.....വാട്‌സ്ആപ്പ് ചാറ്റുകൾ സൂപ്പർ സുരക്ഷിതം

Apr 25, 2025 04:31 PM

ഇനി ഉഷാറായല്ലോ.....വാട്‌സ്ആപ്പ് ചാറ്റുകൾ സൂപ്പർ സുരക്ഷിതം

നിലവിൽ വാട്‌സ്ആപ്പിന്‍റെ സ്വകാര്യതയുടെ അടിസ്ഥാനം ഇപ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാണെന്നും ഇത് അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമേ...

Read More >>
Top Stories