ഇടുക്കി: ( www.truevisionnews.com) ഇടുക്കിയിൽ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. നെടുങ്കണ്ടത്ത് ആണ് സംഭവം. വീട്ടില്‍ ഉണ്ടായിരുന്നവര്‍ തലനാരിടയ്ക്ക് ആണ് രക്ഷപ്പെട്ടത്. നെടുങ്കണ്ടം പ്രകാശ്ഗ്രാം പാറയില്‍ ശശിധരന്റെ വീടിനാണ് ഇടിമിന്നലേറ്റത്.
മേഖലയില്‍ ശക്തമായ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. ശശിധരന്റെ മരുമകളും രണ്ട് കുട്ടികളും വീടിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്തിനാണ് ഇടിമിന്നല്‍ ഏറ്റത്.
.gif)
മിന്നലേറ്റ് വയറിങ്ങിന് തീപിടിച്ചു. ഇതോടു കൂടി വീടിന് ആകെയും തീ പിടിക്കുകയായിരുന്നു. വീട്ടില്‍ ഉണ്ടായിരുന്ന സ്ത്രീ, ശബ്ദം കേട്ട് കുട്ടികളെയും എടുത്ത് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനാൽ അപായമില്ലാതെ രക്ഷപ്പെടാനായി. വീട് പൂർണമായും തകർന്നിട്ടുണ്ട്.
അതിനിടെ, സംസ്ഥാനത്ത് 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.
#lightening #accident #house #collapses #nedumkandam #idukki #weather #alert
