വീടിന് സമീപത്തെ കൊക്കോ മരത്തില്‍ രാജവെമ്പാല, വനം വകുപ്പ് അധികൃതരെത്തി പാമ്പിനെ പിടികൂടി കാട്ടില്‍ വിട്ടു

വീടിന് സമീപത്തെ കൊക്കോ മരത്തില്‍ രാജവെമ്പാല, വനം വകുപ്പ് അധികൃതരെത്തി പാമ്പിനെ പിടികൂടി കാട്ടില്‍ വിട്ടു
Apr 5, 2025 07:38 AM | By Jain Rosviya

ഇടുക്കി: (truevisionnews.com) നാടുകാണി ഭാഗത്ത് നിന്നും രാജവെമ്പാലയെ പിടികൂടി. വെട്ടിലമ്പാറയില്‍ മീനാക്ഷി തങ്കപ്പന്‍റെ വീടിനടുത്തുള്ള കൊക്കോ മരത്തില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. വൈകിട്ട് വീട്ടിലെ കോഴികള്‍ ഈ കൊക്കോയിലാണ് കയറിയിരിക്കുന്നത്.

കോഴികള്‍ ഒച്ചവെയ്ക്കുന്നത് കേട്ട് നോക്കിയപ്പോള്‍ ആണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട ഉടന്‍ തന്നെ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. അവര്‍ എത്തിയാണ് പാമ്പിനെ പിടിച്ചത്. 15 കിലോ തൂക്കവും നാല് മീറ്റര്‍ നീളവുമുണ്ട് പാമ്പിന്.

മൂലമറ്റം ഫോറസ്റ്റര്‍ എ ജി സുനില്‍കുമാര്‍ (ഡി വൈ ആര്‍ എഫ് ഒ), അഖില്‍ സജീവന്‍ (ബി എഫ് ഒ), സിസിലി ജോണ്‍ (എഫ്,ഡബ്ല്യു ), വിനോദ് (സ്‌നാക്ക് വാച്ചര്‍) എന്നിവര്‍ എത്തിയാണ് പാമ്പിനെ പിടികൂടിയത്. ഇടുക്കി മീന്‍മ്മുട്ടി വനത്തില്‍ പാമ്പിനെ തുറന്നു വിട്ടു.

#King #cobra #found #cocoa #tree #house #forest #department #officials #caught #snake #released #forest

Next TV

Related Stories
തല പൊട്ടിയ നിലയിൽ, ശരീരത്തിൽ മുറിവുകൾ; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, കൂടുതൽ വിവരങ്ങൾ പുറത്ത്

Apr 5, 2025 02:23 PM

തല പൊട്ടിയ നിലയിൽ, ശരീരത്തിൽ മുറിവുകൾ; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി...

Read More >>
വീട്ടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ, മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് സംശയം

Apr 5, 2025 01:57 PM

വീട്ടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ, മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് സംശയം

ഫോൺ എടുക്കാതെ വന്നതോടെ അന്വേഷിച്ചെത്തിയ കൂട്ടുകാരനാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടതെന്ന് പ്രദേശവാസികളിൽ ഒരാൾ...

Read More >>
റിട്ട. ജഡ്ജിയിൽ നിന്ന് ഓൺലൈനായി 90 ലക്ഷം തട്ടിയ കേസ്; കോഴിക്കോട്, വടകര സ്വദേശികൾ പിടിയിൽ

Apr 5, 2025 01:19 PM

റിട്ട. ജഡ്ജിയിൽ നിന്ന് ഓൺലൈനായി 90 ലക്ഷം തട്ടിയ കേസ്; കോഴിക്കോട്, വടകര സ്വദേശികൾ പിടിയിൽ

വൻതുക ലാഭം വാഗ്ദാനം ചെയ്തായിരുന്നു ഇവർ പണം വാങ്ങിയത്. കൊച്ചി സിറ്റി സൈബർ പൊലീസാണ്...

Read More >>
സ്വർണം വേണമെങ്കിൽ ജ്വല്ലറിയിലേക്ക് വേഗമോടിക്കോ…ഇന്നത്തെ നിരക്ക് അറിയാം

Apr 5, 2025 01:02 PM

സ്വർണം വേണമെങ്കിൽ ജ്വല്ലറിയിലേക്ക് വേഗമോടിക്കോ…ഇന്നത്തെ നിരക്ക് അറിയാം

രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന...

Read More >>
Top Stories