മാന്നാർ: (truevisionnews.com) കള്ളുഷാപ്പിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. മാന്നാർ കുരട്ടിശ്ശേരി മുല്ലശ്ശേരിക്കടവ് റാന്നിപറമ്പിൽ പീറ്ററിനാണ് (35) കുത്തേറ്റത്. സംഭവത്തിൽ മാന്നാർ കുരട്ടിശ്ശേരി വിഷവർശ്ശേരിക്കര അമ്പഴത്തറ വടക്കേതിൽ വി. അനുവിനെ (അനു സുധൻ -44) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെ മാന്നാർ-തട്ടാരമ്പലം റോഡിൽ കുറ്റിയിൽ ജങ്ഷനു സമീപത്തെ പോളയിൽ കള്ളുഷാപ്പിലാണ് സംഭവം. സുധനും മറ്റൊരാളുമായി ഉണ്ടായ സംഘർഷത്തിനിടയിൽ പിടിച്ചുമാറ്റാനെത്തിയ പീറ്ററിനെ പ്രതി മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിന് കുത്താൻ ശ്രമിക്കുകയും തടയുന്നതിനിടെ വലതു കൈക്ക് മാരകമായി മുറിവേൽക്കുകയുമായിരുന്നു.
.gif)
പരിക്കേറ്റയാളെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ പശുമോഷണം, വ്യാജവാറ്റ്, അടിപിടി തുടങ്ങിയ നിരവധി കേസുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
#One #person #stabbed #clash #Kallushap.
