പ്രകൃതി ഒരുക്കുന്ന വിസ്മയങ്ങളിലൊന്നാണ് വയനാട്ടിലെ കുറുമ്പാലക്കോട്ട. സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഒരു സ്ഥലം കൂടിയാണ് ഇവിടം.

പഞ്ഞിക്കെട്ടുകൾ പോലെ പൊന്തി നിൽക്കുന്ന കോടമഞ്ഞിന് ഇടയിലൂടെ സ്വർണ്ണ നിറമാർന്ന് ഉദിച്ചുവരുന്ന സൂര്യൻ, സൂര്യരശ്മി തട്ടി സ്വർണ നിറം പൂശിയ മേഘങ്ങൾ, മരങ്ങൾ, മനസിനെയും ശരീരത്തിനെയും തണുപ്പിക്കുന്ന ഇളം കാറ്റിന് അനുസരിച്ച് ചലിച്ചുകൊണ്ടിരിക്കുന്ന കോടമഞ്ഞുകൾ.
വയനാട്ടിൽ എത്തുന്നവരുടെ ഏറ്റവും ഇഷ്ട സ്ഥലങ്ങളിലൊന്നാണ് കുറുമ്പാലക്കോട്ട. രാവിലത്തെ സൂര്യോദയവും വൈകിട്ടത്തെ അസ്തമയവും കാണാൻ ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് കുറുമ്പാലകോട്ടയിലേക്ക് ഒഴുകിയെത്തുന്നത്.
കുറുമ്പാലക്കോട്ടയിലേക്കുള്ള വഴികളിലെല്ലാം തിരക്ക് കൂടുതലായിരിക്കും വയനാട് ജില്ലയുടെ നടുവിലായി സ്ഥിതി ചെയ്യുന്ന കുറുമ്പാലക്കോട്ടയുടേ മുകളിലെത്തിയാൽ സഞ്ചാരികളെ സംബന്ധിച്ച് ഓരോ നിമിഷവും വിസ്മയങ്ങളാണ്.
റവന്യൂ വകുപ്പിന്റെ കീഴിലായതിനാൽ ടിക്കറ്റോ പ്രവേശന നിയന്ത്രണങ്ങളോ ഇല്ല. വേനൽക്കാലത്ത് പോകുമ്പോൾ രാവിലെയോ വൈകുന്നേരമോ പോകുന്നതാണ് നല്ലത്.
ൽപറ്റയിൽ നിന്നും കമ്പളക്കാട് വഴി കുറുമ്പാലക്കോട്ടയിലേക്ക് പോകുന്നതാണ് എളുപ്പം. പനമരം, പടിഞ്ഞാറത്ത എന്നിവിടങ്ങളിലൂടെയും പോകാം. വളരെ എളുപ്പത്തിൽ ട്രെക്കിങ് നടത്താവുന്ന സ്ഥലമാണ് കുറുമ്പാലക്കോട്ട.
#hike #early #morning #Kurumbalakottama #hills
