ഇടുക്കി: (www.truevisionnews.com) പത്താം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനിൽ താമസം ലതിക(14) ആണ് മരിച്ചത്. മൂന്നാറിൽ സ്വകാര്യ സ്കൂളിലെ വിദ്യാർഥിയാണ്.

തൊഴിലാളികളായ അപ്പുപ്പനും അമ്മൂമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. വ്യാഴം പകൽ 12 ഓടെ ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ അമ്മൂമ്മയാണ് ലതികയെ തൂങ്ങിയ നിലയിൽ കണ്ടത്.
അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
#Class #student #found #hanging #inside #house
