(truevisionnews.com) ആന്ധ്രപ്രദേശിലെ വിശാഖപട്ടത്തില്‍ 20കാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ്, കാമുകിയുടെ അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തി. യുവതിയെ ഗുരുതരമായി കുത്തിപരിക്കേല്‍പ്പിച്ചു.

യുവതിയുമായി ആറു വര്‍ഷമായി പ്രതി നവീന്‍ പ്രണയത്തിലായിരുന്നു. വിവാഹത്തിനായി ഒരു വര്‍ഷം കൂടി കാത്തിരിക്കാന്‍ യുവതിയുടെ പിതാവ് ആവശ്യപ്പെട്ടതാണ് പ്രതിയെ ചൊടിപ്പിച്ചത്.
കൊല്ലപ്പെട്ട യുവതി നക്കാ ദീപികയെ വിവാഹം കഴിച്ച് നല്‍കണമെന്ന് അവരുടെ പിതാവിനോട് യുവാവ് ആവശ്യപ്പെട്ടു. ഇയാളുടെ സ്വാഭാവത്തില്‍ പന്തികേട് തോന്നി താല്‍പര്യം തോന്നാത്ത പിതാവ് ഒരു വര്‍ഷം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെ ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി യുവതിയെ കുത്തി. ഇത് കണ്ട് തടയാനെത്തിയ യുവതിയുടെ അമ്മയെയും ഇയാള്‍ ആക്രമിച്ചു. സംഭവസ്ഥലത്ത് തന്നെ യുവതിയുടെ അമ്മ ലക്ഷ്മി മരിച്ചു. ആശുപത്രിയിലെത്തിച്ച ദീപികയുടെ നില ഗുരുതരമായി തുടരുകയാണ്.
അയല്‍വാസികള്‍ അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് സംഭവസ്ഥലത്തെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീകക്കുളം ജില്ലയില്‍ നിന്നും പ്രതി നവീനെ പൊലീസ് പിടികൂടി. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടക്കം വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്.
പിന്നാലെ പ്രതിപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസ് ചന്ദ്രബാബു നായിഡു സര്‍ക്കാരിന് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ കഴിയുന്നിലെന്ന വിമര്‍ശനവുമായി രംഗത്തെത്തി.
#Young #man #kills #mother #after #not #liking #being #told #wait #year #marriage
