ഒരു സെലിബ്രിറ്റി സ്റ്റൈലിസ്റ്റിന്റെ പ്രതിഫലം എത്ര? വെളിപ്പെടുത്തി നടി രാകുല്‍ പ്രീത് സിംഗ്

ഒരു സെലിബ്രിറ്റി സ്റ്റൈലിസ്റ്റിന്റെ പ്രതിഫലം എത്ര? വെളിപ്പെടുത്തി നടി രാകുല്‍ പ്രീത് സിംഗ്
Apr 2, 2025 05:09 PM | By Athira V

( www.truevisionnews.com) 'സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ഒരു വര്‍ക്കിന് ഇരുപതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയോ അതില്‍ക്കൂടുതലോ ആണ് പ്രതിഫലമായി വാങ്ങുക. ഇത് ഒരു ഏകദേശ കണക്ക് മാത്രമാണ്. സ്റ്റൈലിസ്റ്റിന്റെ എക്‌സ്പീരിയന്‍സ്, ലൊക്കേഷന്‍, അവര്‍ വാഗ്ദാനം ചെയ്യുന്ന സര്‍വ്വീസുകള്‍ എന്നിവയെ ആശ്രയിച്ച് തുകയില്‍ മാറ്റം വരും'. ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് നടി രാകുല്‍ പ്രീത് സിംഗാണ്.

ഫിഗറിംഗ് ഔട്ട് വിത്ത് രാജ് ഷമാനി പോഡ്കാസ്റ്റിലാണ് നടി ഇക്കാര്യം പറഞ്ഞത്. സെലിബ്രിറ്റികളുടെ റെഡ് കാര്‍പ്പറ്റ് ലുക്കിനെക്കുറിച്ചും അതിന് വരുന്ന ചിലവിനെക്കുറിച്ചുമുളള ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.

'അതിനായി ഒരു ടീമുണ്ടാകും. നമ്മള്‍ ഒന്നും തന്നെ ചെയ്യേണ്ടതില്ല. കുറച്ച് ചെലവേറിയ പരിപാടിയാണ്. ഒരു റെഡ് കാര്‍പ്പറ്റ് ലുക്കിനായി ഇരുപതിനായിരം മുതല്‍ ഒരുലക്ഷം രൂപയോ അതില്‍ കൂടുതലോ ആണ് ഒരു സെലബ്രിറ്റി സ്‌റ്റൈലിസ്റ്റ് വാങ്ങുക. അഭിനേതാവ് സ്‌റ്റൈലിസ്റ്റിനും ഫോട്ടോഗ്രാഫര്‍ക്കും ഹെയര്‍ ആന്‍ഡ് മേക്കപ് ടീമിനും പ്രതിഫലം കൊടുക്കണം. ഞാന്‍ ആറ് വര്‍ഷമായി ഒരേ മേക്കപ്പ് ആന്‍ഡ് ഹെയര്‍ ടീമിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. അവരിപ്പോള്‍ എന്റെ കുടുംബം പോലെയാണ്. ചിലപ്പോള്‍ അവര്‍ എന്നോട് പ്രതിഫലം ചോദിക്കാറുപോലുമില്ല', രാകുല്‍ പറഞ്ഞു.

റെഡ് കാര്‍പ്പറ്റില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് ഡിസൈനേഴ്‌സിന് പണം നല്‍കുമോ എന്ന ചോദ്യത്തിനും അവര്‍ മറുപടി നല്‍കി. 'വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് നാം സ്റ്റൈലിസ്റ്റുകള്‍ക്കാണ് പ്രതിഫലം നല്‍കുന്നത്. അവര്‍ അവരുടെ അസിസ്റ്റന്റുമാര്‍ക്കുളള ശമ്പളം മുതല്‍ കൊറിയര്‍ ചാര്‍ജ് വരെയുളള തുക നമ്മളില്‍ നിന്ന് ഈടാക്കും.

അതുകൊണ്ടുതന്നെ ഇന്റര്‍നാഷണല്‍ ഡിസൈനറാണ് നമ്മുടെ വസ്ത്രം ഡിസൈന്‍ ചെയ്യുന്നതെങ്കില്‍ ചെലവ് കൂടും. ഡിസൈനര്‍മാര്‍ ഒരു സെലിബ്രിറ്റിക്ക് വസ്ത്രം കൊടുക്കുന്നത് അവര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ശ്രദ്ധിക്കപ്പെടും എന്നതുകൊണ്ടാണ്. അതുവഴി അവര്‍ക്കും വിസിബിലിറ്റിയുണ്ടാകും. എന്റെ സ്റ്റൈലിസ്റ്റുകള്‍ നിര്‍ദേശിക്കുന്ന വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കാറുളളത്. അവ സൗജന്യമായി എടുക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല'- നടി കൂട്ടിച്ചേര്‍ത്തു.






#rakul #preet #singh #about #celebrity #stylists #income #how #much #they #charge

Next TV

Related Stories
റാമ്പിലിറങ്ങിയ മത്സ്യ കന്യക; പാപ്പരാസി കള്‍ച്ചര്‍ റിക്രിയേറ്റ് ചെയ്ത് ജാന്‍വി

Mar 31, 2025 11:44 AM

റാമ്പിലിറങ്ങിയ മത്സ്യ കന്യക; പാപ്പരാസി കള്‍ച്ചര്‍ റിക്രിയേറ്റ് ചെയ്ത് ജാന്‍വി

ഇന്ത്യന്‍ ബാന്ധ്‌നി പാരമ്പര്യവും ജപ്പാന്റെ ഷിബോരി ടെക്‌നിക്കും ഇഴചേര്‍ന്ന മനോഹരമായ ഡിസൈനാണ് ജാന്‍വി...

Read More >>
ബ്ലാക്ക് മിനി ഡ്രസ്സില്‍ തിളങ്ങി പരിണീതി ചോപ്ര; ചിത്രങ്ങള്‍ വൈറല്‍

Mar 27, 2025 12:51 PM

ബ്ലാക്ക് മിനി ഡ്രസ്സില്‍ തിളങ്ങി പരിണീതി ചോപ്ര; ചിത്രങ്ങള്‍ വൈറല്‍

എ-ലൈൻ പാറ്റേണും മോണോക്രോം ശൈലിയും ഉള്ള ഓഫ് ഷോൾഡർ ബ്ലാക്ക് ഡ്രസ്സാണ് താരം...

Read More >>
ഒരു ഹെയർ കട്ടിന് ഒരു ലക്ഷം രൂപ..! ഇന്ത്യയിലെ ഏറ്റവും 'വിലപിടിപ്പുള്ള' ബാര്‍ബർ

Mar 25, 2025 07:54 PM

ഒരു ഹെയർ കട്ടിന് ഒരു ലക്ഷം രൂപ..! ഇന്ത്യയിലെ ഏറ്റവും 'വിലപിടിപ്പുള്ള' ബാര്‍ബർ

രണ്‍ബീര്‍ കപൂര്‍, ഹൃതിക് റോഷന്‍, എം എസ് ധോണി, വിരാട് കോഹിലി തുടങ്ങിയവര്‍ക്ക് ഹെയര്‍കട്ടുകള്‍ ചെയ്യുന്നത്...

Read More >>
അല്ല ന്താ ഇപ്പോ ഇത്..!  കോലി ധരിച്ചത് 2.25 കോടി വിലവരുന്ന വാച്ച്; ഈ തുകയ്ക്ക് മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങാമെന്ന് ആരാധകർ

Mar 22, 2025 12:55 PM

അല്ല ന്താ ഇപ്പോ ഇത്..! കോലി ധരിച്ചത് 2.25 കോടി വിലവരുന്ന വാച്ച്; ഈ തുകയ്ക്ക് മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങാമെന്ന് ആരാധകർ

വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ മോഡല്‍ വാച്ചുകള്‍ക്ക് കേടുപാടുകള്‍ പ്രതിരോധിക്കാനായി സഫയര്‍ ക്രിസ്റ്റസലും ട്രിപ്പിള്‍...

Read More >>
'ബീ യുവര്‍ ഓണ്‍ ഷുഗര്‍ ഡാഡി'; വിവാഹമോചനക്കേസിന് കോടതിയിലെത്തിയ ചാഹലിന്റെ ടീഷര്‍ട്ടും ചര്‍ച്ചാവിഷയം

Mar 21, 2025 02:20 PM

'ബീ യുവര്‍ ഓണ്‍ ഷുഗര്‍ ഡാഡി'; വിവാഹമോചനക്കേസിന് കോടതിയിലെത്തിയ ചാഹലിന്റെ ടീഷര്‍ട്ടും ചര്‍ച്ചാവിഷയം

ആ ടീഷര്‍ട്ടിലെ വാചകം ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. 'ബീ യുവര്‍ ഓണ്‍ ഷുഗര്‍ ഡാഡി' എന്നായിരുന്നു ചാഹലിന്റെ ടീഷര്‍ട്ടിലെ...

Read More >>
പങ്കാളിയെ പിന്തുണയ്ക്കാന്‍ റിഹാന എത്തിയത് സുതാര്യമായ പാവാട ധരിച്ച്

Mar 19, 2025 09:12 PM

പങ്കാളിയെ പിന്തുണയ്ക്കാന്‍ റിഹാന എത്തിയത് സുതാര്യമായ പാവാട ധരിച്ച്

നേരത്തേയും പലതവണ റിഹാന തന്റെ വസ്ത്രധാരണത്തിലൂടെ ഞെട്ടിച്ചിരുന്നു. 37-കാരിയായ റിഹാനയുടെ ദീര്‍ഘനാളായള്ള പങ്കാളിയാണ് 36-കാരനായ അസാപ്...

Read More >>
Top Stories