ന്യൂഡൽഹി: (truevisionnews.com) വഖഫ് ഭേദഗതി ബിൽ മുസ്ലീംങ്ങളുടെ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് ആസാദ് സമാജ് പാർട്ടി-കാൻഷിറാം സ്ഥാപകൻ ചന്ദ്രശേഖർ ആസാദ് എംപി.

തങ്ങൾക്കൊപ്പം നിൽക്കുന്നത് ആരാണെന്നും തങ്ങളുടെ രാഷ്ട്രീയ നേട്ടം ആരാണ് നേടാൻ ആഗ്രഹിക്കുന്നതെന്നും ദുർബല വിഭാഗങ്ങൾ മനസ്സിലാക്കുന്ന സമയമാണിത്. വഖഫ് സ്വത്തുക്കൾ കൊള്ളയടിക്കുക എന്നതാണ് സർക്കാരിന്റെ അജണ്ടയെന്നും ആസാദ് പാർലമെന്റിൽ പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് ബില്ല് അവതരിപ്പിച്ചത്. ബില്ലിനെക്കുറിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജെപിസിയിൽ ബില്ലിനെക്കുറിച്ച് വിശദമായ ചർച്ച നടന്നിരുന്നു. 97 ലക്ഷം നിർദേശങ്ങൾ ജെപിസിക്ക് ലഭിച്ചു. മതനേതാക്കളെ കണ്ട് അഭിപ്രായങ്ങൾ തേടിയിരുന്നു. ഇതിന് മുമ്പും വഖഫ് നിയമത്തിൽ നിരവധി ഭേദഗതികൾ ഉണ്ടായിട്ടുണ്ട്. അപ്പോൾ ആരും എതിർത്തിരുന്നില്ലെന്നും കിരൺ റിജിജു പറഞ്ഞു.
#Waqf #Amendment #Bill #attack #religious #freedom #Muslims #ChandrashekharAzad
