ഭാര്യയെയും അഞ്ച് വയസ്സുള്ള മകനെയും തലയ്ക്കടിച്ചുവീഴ്ത്തി, കഴുത്തറത്ത് കൊന്നു; യുവാവ് പിടിയില്‍

ഭാര്യയെയും അഞ്ച് വയസ്സുള്ള മകനെയും തലയ്ക്കടിച്ചുവീഴ്ത്തി, കഴുത്തറത്ത് കൊന്നു; യുവാവ് പിടിയില്‍
Mar 31, 2025 08:56 PM | By Athira V

സരായികേല: ( www.truevisionnews.com ) ഝാര്‍ഖണ്ഡില്‍ ഭാര്യയെയും അഞ്ചുവയസ്സുകാരനായ മകനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. സരായികേല ജില്ലയില്‍ തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. ശുക്രം മുണ്ഡ എന്നയാളാണ് ഭാര്യയായ പാര്‍വതി ദേവിയെയും മകനായ ഗണേഷ് മുണ്ഡയെയും ഇരുമ്പുകൊണ്ടുള്ള പാത്രം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവം നടന്ന ഏതാനും മണിക്കൂറുകള്‍ക്കകം ശുക്രം മുണ്ഡ പോലീസ് പിടിയിലാവുകയും ചെയ്തു.

ഭാര്യയായ പാര്‍വതിയുമായുണ്ടായിരുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തുന്ന പ്രതിയും ഭാര്യയും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. കൊലപാതകം നടന്ന ദിവസവും ഇവര്‍ തമ്മില്‍ വാക്കുതർക്കമുണ്ടായി.

തുടര്‍ന്ന് പാര്‍വതിയുടെയും മകന്‍ ഗണേഷിന്റെയും കരച്ചില്‍ കേട്ട അയല്‍വാസികള്‍ ചെന്നുനോക്കുമ്പോള്‍ ചോരയില്‍ കിടക്കുന്ന ഇരുവരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശുക്രം മുണ്ഡ അധികം വെെകാതെ പോലീസ് പിടിയിലാവുകയും ചെയ്തു.

കുറ്റകൃത്യം നടന്ന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ കൊലപ്പെടുത്താനുപയോഗിച്ച ഇരുമ്പുകൊണ്ടുള്ള പാത്രവും ബ്ലേഡും കണ്ടെടുത്തു. തലയ്ക്കടിച്ച ശേഷം ഭാര്യയെയും മകനെയും ശുക്രം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും കൂടുതല്‍ തെളിവുകള്‍ക്കായി ഫോറന്‍സിക് സംഘം സ്ഥലം പരിശോധിച്ച് വരികയാണെന്നും പോലീസ് പ്രതികരിച്ചു.




#man #kills #wife #five #year #old #son #with #iron #pan

Next TV

Related Stories
അന്ധവിശ്വാസം തലക്ക് പിടിച്ചു...; ദുർമന്ത്രവാദിനിയുടെ ഉപദേശം; ജിന്നാണെന്ന് കരുതി രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു

May 14, 2025 11:20 AM

അന്ധവിശ്വാസം തലക്ക് പിടിച്ചു...; ദുർമന്ത്രവാദിനിയുടെ ഉപദേശം; ജിന്നാണെന്ന് കരുതി രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു

ദുർമന്ത്രവാദിനിയുടെ ഉപദേശം; ജിന്നാണെന്ന് കരുതി രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു ...

Read More >>
Top Stories