അമ്മയുടെയും മകളുടെയും മരണം; ഇടിച്ച വാഹനത്തിൽ മദ്യക്കുപ്പികൾ കണ്ടെത്തി, ഡ്രൈവർക്കായി തിരച്ചിൽ

അമ്മയുടെയും മകളുടെയും മരണം; ഇടിച്ച വാഹനത്തിൽ മദ്യക്കുപ്പികൾ കണ്ടെത്തി, ഡ്രൈവർക്കായി തിരച്ചിൽ
Mar 31, 2025 08:32 AM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) വർക്കലയിൽ ഉത്സവം കണ്ടു മടങ്ങിയവരിലേക്ക് വാഹനം പാഞ്ഞു കയറി അമ്മയും മകളും മരിച്ച സംഭവത്തിൽ ഡ്രൈവർക്കായി തിരച്ചിൽ. അപകട ശേഷം ഇറങ്ങി ഓടി രക്ഷപ്പെട്ട റിക്കവറി വാഹന ഡ്രൈവർ ടോണിക്കായി കല്ലമ്പലം പൊലീസ് വിവിധ ഇടങ്ങളിൽ പരിശോധന നടത്തി.

ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വാഹനത്തിൽ നിന്ന് നിരവധി മദ്യക്കുപ്പികളും ബിയർ ബോട്ടിലുകളും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.

വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അമിത വേഗതയിലെത്തി അപകടമുണ്ടാക്കിയത്. ഇരുചക്ര വാഹനത്തിലും ഒരു കാറിലും ഇടിച്ച ശേഷം ഉത്സവം കഴിഞ്ഞ് റോഡിലൂടെ നടന്നു വന്ന ആളുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

തുടർന്ന് സമീപത്തെ മതിൽ ഇടിച്ചു തകർത്താണ് വാഹനം നിന്നത്. വർക്കല പേരേറ്റിൽ സ്വദേശി രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

#Mother #daughter #die #Liquor #bottles #found #crashed #vehicle #search #underway #driver

Next TV

Related Stories
തലശ്ശേരിയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച പണവും വെള്ളി ആഭരണങ്ങളും പോലീസ് പിടികൂടി

Apr 2, 2025 10:43 PM

തലശ്ശേരിയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച പണവും വെള്ളി ആഭരണങ്ങളും പോലീസ് പിടികൂടി

കഴിഞ്ഞവർഷം തലശ്ശേരി എസ്.ഐ.ആയിരുന്ന വി.വി.ദീപ്തിയും സംഘവും നടത്തിയ വാഹന പരിശോധനയിൽ ഒന്നര കോടിയോളം രൂപ കാറിയിൽ നിന്ന്...

Read More >>
അട്ടപ്പാടിയിൽ ഏ​ഴു മാ​സം പ്രാ​യ​മു​ള്ള ഗർഭസ്ഥ ശിശു മരിച്ചു; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പൊ​ലീ​സ്

Apr 2, 2025 10:38 PM

അട്ടപ്പാടിയിൽ ഏ​ഴു മാ​സം പ്രാ​യ​മു​ള്ള ഗർഭസ്ഥ ശിശു മരിച്ചു; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പൊ​ലീ​സ്

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് അ​ഗ​ളി പൊ​ലീ​സ്...

Read More >>
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവം; ട്രാക്ടര്‍ ഉടമയ്ക്ക് പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ്

Apr 2, 2025 10:11 PM

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവം; ട്രാക്ടര്‍ ഉടമയ്ക്ക് പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ്

പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കെ സുരേന്ദ്രന്‍ അന്ന് ഓടിച്ച ട്രാക്ടറിന്റെ ഉടമയ്ക്ക് 5000 രൂപയാണ് പിഴ ചുമത്തിയത്. കെ സുരേന്ദ്രന് മതിയായ ലൈസന്‍സ്...

Read More >>
 ഹജ്ജിന് അപേക്ഷ സമർപ്പിച്ചവര്‍ ശ്രദ്ധിക്കുക; അണ്ടർടേക്കിംഗ് നൽകാനുള്ള അവസാന തീയതി നാളെ അവസാനിക്കുമെന്ന് അറിയിപ്പ്

Apr 2, 2025 09:52 PM

ഹജ്ജിന് അപേക്ഷ സമർപ്പിച്ചവര്‍ ശ്രദ്ധിക്കുക; അണ്ടർടേക്കിംഗ് നൽകാനുള്ള അവസാന തീയതി നാളെ അവസാനിക്കുമെന്ന് അറിയിപ്പ്

അണ്ടർടേക്കിംഗ് ഓൺലൈനായി സബ്മിറ്റ് ചെയ്തവരെ മാത്രമേ ഈ വർഷത്തെ ഹജ്ജിന് പരിഗണിക്കുകയുള്ളൂ....

Read More >>
കോട്ടയത്ത് വൻ ലഹരി വേട്ട; രഹസ്യ വിവരം കിട്ടി വീട്ടിലെത്തിയ പൊലീസ് കണ്ടത് 3750 ​ഹാൻസ് പാക്കറ്റുകൾ, രണ്ട് പേർ പിടിയിൽ

Apr 2, 2025 09:43 PM

കോട്ടയത്ത് വൻ ലഹരി വേട്ട; രഹസ്യ വിവരം കിട്ടി വീട്ടിലെത്തിയ പൊലീസ് കണ്ടത് 3750 ​ഹാൻസ് പാക്കറ്റുകൾ, രണ്ട് പേർ പിടിയിൽ

വിപണിയിൽ രണ്ട് ലക്ഷം രൂപയോളം വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ്...

Read More >>
വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവം; ഒളിവില്‍പോയ ഡ്രൈവര്‍ പോലീസിൽ കീഴടങ്ങി

Apr 2, 2025 09:06 PM

വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവം; ഒളിവില്‍പോയ ഡ്രൈവര്‍ പോലീസിൽ കീഴടങ്ങി

പരിക്കേറ്റ രോഹിണി, അഖില എന്നിവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍...

Read More >>
Top Stories

Entertainment News