( www.truevisionnews.com) ബിഹാറിലെ ഔറംഗാബാദ് ജില്ലയില്‍ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ 65കാരന്റെ തല വെട്ടിമാറ്റി ശരീരം ഹോളി ദഹനില്‍ കത്തിച്ചു. യുഗാല്‍ യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ദുര്‍മന്ത്രവാദം നടത്തിയ ആളുടെ ഒരു ബന്ധവും ഉള്‍പ്പെടും. അതേസമയം ദുര്‍മന്ത്രവാദം നടത്തിയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

മാര്‍ച്ച് 13നാണ് യാദവിനെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചതെന്ന് ഔറംഗസേബ് പൊലീസ് സൂപ്രണ്ട് അംബരീഷ് രാഹുല്‍ പറഞ്ഞു. ഗുലാബ് ബിഗാ ഗ്രാമവാസിയാണ് കൊല്ലപ്പെട്ട യാദവ്. പരാതിക്ക് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
ഇതിന് പിന്നാലെയാണ് അയല്‍ഗ്രാമമായ ബാംഗറിലെ ഹോളികാ ദഹനില്‍ നിന്നും മനുഷ്യന്റെ എല്ലുകള്‍ കണ്ടെടുത്തു. തുടര്‍ന്ന് പരിശോധന കൂടുതല്‍ ശക്തമാക്കിയതോടെ കത്തിയ നിലയില്‍ എല്ലുകളും യാദവിന്റെ സ്ലിപ്പറുകളും കണ്ടെത്തി.
തൊട്ടുപിന്നാലെ ഡോഗ് സ്‌ക്വാഡ് ദുര്‍മന്ത്രവാദം നടത്തുന്ന രാമശിഷ് റിക്യാസന്നിന്റെ വീട് പരിശോധിച്ചു. ഇവിടെ നിന്നും ഇയാളുടെ ബന്ധു ധര്‍മേന്ദ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് കൊലപാതക കഥ പുറത്ത് വരുന്നത്.
യാദവിനെ തട്ടിക്കൊണ്ടുവന്ന് ദുര്‍മന്ത്രവാദത്തിനായി കൊലപ്പെടുത്തിയെന്നാണ് ധര്‍മേന്ദ്രയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ യാദവിന്റെ അറുത്തെടുത്ത തല ഒരു സമീപത്തുള്ള വയലില്‍ നിന്നും കണ്ടെത്തിയിരുന്നു. ഒരു കുട്ടി വേണമെന്ന ആവശ്യവുമായി രാമശിഷിനെ സമീപിച്ച സുധീര്‍ പാസ്വാന്‍ എന്നയാള്‍ക്ക് വേണ്ടിയായിരുന്നു ഈ കൊലപാതകം. ഇതിന് മുമ്പ് ഒരു കൗമാരക്കാരനെയും കൊലപ്പെടുത്തിയതായി ധര്‍മേന്ദ്ര വെളിപ്പെടുത്തിയിട്ടുണ്ട്. സുധീര്‍ പാസ്വാന്‍, ധര്‍മേന്ദ്ര എന്നിവരടക്കം നാലു പേരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയും ഇതിലുണ്ട്.
#65 #year #old #man #beheaded #burned #HoliDahan #for #witchcraft #four #arrested
