പാലക്കാട്: (truevisionnews.com) പാലക്കാട് മണ്ണാർക്കാട് മദ്യശാലയിൽ ക്യൂ നിൽക്കുന്നതിനിടെ ഉണ്ടായ തർക്കം കലാശിച്ചത് അക്രമണത്തിൽ. ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു. കുന്തിപ്പുഴ സ്വദേശി ഇർഷാദാണ് കൊല്ലപ്പെട്ടത്. ബിയര്‍ കുപ്പികൊണ്ട് ഇര്‍ഷാദിനെ ആക്രമിച്ചയാള്‍ ഓടി രക്ഷപ്പെട്ടു.

ക്യൂ നിന്നിരുന്ന ഇർഷാദിനെ പുറത്തു നിന്ന് വന്ന രണ്ടു പേർ കുത്തുകയായിരുന്നുവെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. ക്യൂ നിൽക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ബിയര്‍ ബോട്ടിലുകൊണ്ടുള്ള ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
ക്യൂ നിൽക്കുന്നവര്‍ക്കിടയിലുണ്ടായ തര്‍ക്കമാണോ അതോ പുറത്തുനിന്നുവന്നവര്‍ ഇര്‍ഷാദിനെ ആക്രമിക്കുകയായിരുന്നുവെന്ന കാര്യത്തിലടക്കം വ്യക്തതയില്ല. കുത്തിയ യുവാവ് ബൈക്കിലാണ് രക്ഷപ്പെട്ടത്.
Argument standing queue beverages One person stabbed death with beer bottle
