അതിർത്തി കടന്നൊരു ആനവണ്ടി യാത്ര; ഊട്ടി മുതൽ ധനുഷ്‌കോടി വരെ പരിഗണനയിൽ

അതിർത്തി കടന്നൊരു ആനവണ്ടി യാത്ര; ഊട്ടി മുതൽ ധനുഷ്‌കോടി വരെ പരിഗണനയിൽ
Mar 29, 2025 08:45 PM | By Anjali M T

ആലപ്പുഴ:(truevisionnews.com) ടിക്കറ്റ് ഇതര വരുമാനലക്ഷ്യവുമായി ആരംഭിച്ച കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ (ബിടിസി) പുതിയ ചുവടുകളിലേക്ക്. സംസ്ഥാനത്തിനുള്ളില്‍ കേന്ദ്രീകരിച്ചാണ് ബിടിസി കൂടുതല്‍ ഉല്ലാസയാത്രകള്‍ നടത്തിയിരുന്നതെങ്കില്‍ അന്തസ്സംസ്ഥാന യാത്രകളാണ് ഇനി ലക്ഷ്യമിടുന്നത്.

ഊട്ടി, മൈസൂരു, ധനുഷ്‌കോടി, കൊടൈക്കനാല്‍, തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കും. ഇതിനായി കര്‍ണാടക, തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.

ഇതുകൂടാതെ ഐആര്‍സിടിസിയുമായി സഹകരിച്ച് ഓള്‍ ഇന്ത്യ ടൂര്‍ പാക്കേജുകള്‍ ചെയ്യുന്നതിനായുള്ള കരാറിന്റെ നടപടികളും അന്തിമഘട്ടത്തിലാണ്. ബിടിസിക്കായി മാത്രം മാത്രം ഒരു ടൂറിസം വെബ്‌പോര്‍ട്ടല്‍ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. പോക്കറ്റ് കാലിയാകാതെ അവധിക്കാലം ആസ്വദിക്കാന്‍ പറ്റുന്ന ട്രിപ്പുകളാണ് ബിടിസി ആവിഷ്‌കരിക്കുന്നത്. ഏപ്രിലില്‍ ജില്ലയിലെ ഏഴു ഡിപ്പോകളില്‍നിന്ന് 120-ലധികം യാത്രകള്‍ നടത്തും. വയനാട്, മൂന്നാര്‍, വാഗമണ്‍, ഗവി യാത്രകളാണ് കൂടുതല്‍ യാത്രക്കാരെയും ആകര്‍ഷിക്കുന്നത്.

ഇതിനൊപ്പം തീര്‍ഥാടനയാത്രകളും ഒരുക്കുന്നുണ്ട്. ബിടിസി നടത്തുന്ന നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍യാത്രയ്ക്കും വന്‍ ഡിമാന്‍ഡാണ്. എല്ലാ ജില്ലകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഡിപ്പോകള്‍ വഴി കപ്പല്‍യാത്ര ഒരുക്കുന്നുണ്ട്. യാത്രക്കാരെ വിവിധ ജില്ലകളില്‍നിന്ന് കൊച്ചിയിലെത്തിച്ച് ഇവിടെനിന്നാണ് കപ്പല്‍യാത്ര.

#cross#border #elephant #carriage #journey #Ooty #Dhanushkodi #under #consideration

Next TV

Related Stories
മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

Apr 17, 2025 08:34 PM

മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

ദക്ഷിണേന്ത്യയിലെ പ്രമുഖ നദികളിലൊന്നായ കാവേരി നദിക്ക് കുറുകെയാണ് ഈ മനോഹരമായ ടെറസ് ഗാർഡൻ...

Read More >>
പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

Apr 15, 2025 10:27 PM

പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

കാടും മലയും കീഴടക്കി ഉയരങ്ങള്‍ താണ്ടുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും ലക്ഷ്യസ്ഥാനത്തെത്തിയാല്‍ കാണുന്ന കാഴ്ചകള്‍ മനസിനും ശരീരത്തിനും...

Read More >>
 ഗാംഭീര്യം തുളുമ്പുന്ന ദൃശ്യങ്ങൾ; വയനാടിന്റെ സ്വന്തം ഫാന്റം റോക്കിലേക്ക് ഒരു യാത്ര

Apr 12, 2025 10:25 PM

ഗാംഭീര്യം തുളുമ്പുന്ന ദൃശ്യങ്ങൾ; വയനാടിന്റെ സ്വന്തം ഫാന്റം റോക്കിലേക്ക് ഒരു യാത്ര

മലയുടെ മുകളിലേക്ക്‌ എടുത്ത്‌ വെച്ചത്‌ പോലുള്ള കൂറ്റൻ പ്രകൃതിദത്ത...

Read More >>
വിനോദ സഞ്ചാരികൾക്ക് ഇനി ചു​ര​ത്തി​ലൂ​ടെ ആ​കാ​ശ​യാ​ത്ര ചെയ്യാം; റോ​പ് വേ ​പ​ദ്ധ​തി ഉടൻ

Apr 9, 2025 02:26 PM

വിനോദ സഞ്ചാരികൾക്ക് ഇനി ചു​ര​ത്തി​ലൂ​ടെ ആ​കാ​ശ​യാ​ത്ര ചെയ്യാം; റോ​പ് വേ ​പ​ദ്ധ​തി ഉടൻ

റോ​പ്‌ വേ ​പ​ദ്ധ​തി​ക്കൊ​പ്പം അ​ടി​വാ​രം-​നൂ​റാം​തോ​ട്-​ചി​പ്പി​ലി​ത്തോ​ട്-​ത​ളി​പ്പു​ഴ റോ​ഡു​കൂ​ടി യാ​ഥാ​ര്‍ഥ്യ​മാ​യാ​ല്‍ ചു​ര​ത്തി​ലെ...

Read More >>
വേനലവധിയില്‍ ഊട്ടിയിലേക്കോ കൊടൈക്കനാലിലേക്കോ യാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക; സഞ്ചാരികള്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കി

Apr 5, 2025 08:27 PM

വേനലവധിയില്‍ ഊട്ടിയിലേക്കോ കൊടൈക്കനാലിലേക്കോ യാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക; സഞ്ചാരികള്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കി

നിയന്ത്രണങ്ങള്‍ക്കിടയിലും ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഇ പാസ് സ്വന്തമാക്കിയാല്‍ യാത്ര...

Read More >>
Top Stories

GCC News