ന്യൂഡല്‍ഹി: (www.truevisionnews.com) വധശിക്ഷ നൽകുന്നതിനായി ജയിൽ അധികൃതർക്ക് അറിയിപ്പ് കിട്ടിയതായി യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്ച് നിമിഷ പ്രിയയുടെ ഓഡിയോ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി വന്നുവെന്നാണ് നിമിഷപ്രിയ സന്ദേശത്തിൽ പറയുന്നത്.

നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ കൗൺസിൽ കൺവീനർ ജയൻ ഇടപാളിനാണ് ശബ്ദ സന്ദേശം അയച്ചത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്.
ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താൻ കൊലപാതകം നടത്തിയതെന്ന് നിമിഷപ്രിയ കോടതിയിൽ സമ്മതിച്ചിരുന്നു. വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പട്ട് അമ്മ പ്രേമ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുഖേന നിവേദനം നൽകിയിരുന്നു.
നെന്മേനി എൽ.പി സ്കൂളിലും യോഗിനിമാത ഹൈസ്കൂളിലും പഠനം പൂർത്തിയാക്കിയ നിമിഷപ്രിയ, കുറവിലങ്ങാട് സ്വകാര്യ നഴ്സിങ് സ്ഥാപനത്തിലും ബംഗളൂരുവിലുമായി നഴ്സിങ് പഠനം പൂർത്തിയാക്കി.
2012ൽ തൊടുപുഴ സ്വദേശി ടോമി തോമസിനെ വിവാഹം ചെയ്തശേഷം ഇരുവരും യമനിൽ പോയി. ടോമി സ്വകാര്യസ്ഥാപനത്തിലും നിമിഷപ്രിയ ക്ലിനിക്കിലും ജോലി നേടി. തുടർന്ന് യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയുമായി ചേർന്ന് സ്വന്തം ക്ലിനിക് തുടങ്ങി.
ഇതിനിടെ ടോമി-നിമിഷപ്രിയ ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചു. ക്ലിനിക് നടത്തിപ്പുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായ സാമ്പത്തിക തർക്കവും നിയമനടപടികളുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു.
#Death #penalty #NimishaPriya #audio #message #stating #prison #authorities #notified
