ജബൽപൂർ: (truevisionnews.com) മധ്യപ്രദേശിലെ ജബൽപൂരിൽ എട്ടാം ക്ലാസ് പരീക്ഷയിൽ തോറ്റതിനെ തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്തു. മധോട്ടൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭോല നഗറിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് എട്ടാം ക്ലാസ് ബോർഡ് പരീക്ഷയുടെ ഫലം പുറത്ത് വന്നത്.

അന്നേ ദിവസം കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ബി.എ വിദ്യാർഥിയായ സഹോദരൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണം നടന്ന് മണിക്കുറുകൾക്കകം പൊലീസ് സംഭവ സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. മധ്യപ്രദേശ് ബോർഡ് പരീക്ഷകളിൽ 90 ശതമാനം വിദ്യാർഥികളും വിജയിച്ച സാഹചര്യത്തിൽ, പരാജയം ഭയന്നുള്ള ഈ ദൗർഭാഗ്യകരമായ സംഭവത്തോടെ വിദ്യാർഥികളുടെ മാനസികാരോഗ്യത്തിന്റെയും വിദ്യാഭ്യാസരീതികളുടെയും പ്രാധാന്യം വീണ്ടും ചർച്ചയാകുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
#Student #commits #suicide #after #failing #8th #class #exam
