വൻ മയക്കുമരുന്നുവേട്ട; 27 കോടിയുടെ ലഹരിമരുന്ന് പിടികൂടി

വൻ മയക്കുമരുന്നുവേട്ട; 27 കോടിയുടെ ലഹരിമരുന്ന് പിടികൂടി
Mar 31, 2025 07:55 PM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com)  ഡൽഹിയിൽ വൻ മയക്കുമരുന്നുവേട്ട. 27 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ഡൽഹി പൊലീസും ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്.

ലഹരിവസ്തുക്കളുടെ ഉൽപാദനവും വിതരണവും നടത്തുന്ന സ്ഥലത്താണ് റെയ്ഡ് നടത്തിയത്.എം.ഡി.എം.എ, മെത്താഫെറ്റമിൻ, കൊക്കെയ്ൻ എന്നിവയാണ് പിടികൂടിയത്. ആഫ്രിക്കൻ പൗരൻമാർ വാടകക്കെടുത്ത സ്ഥലത്താണ് സംയുക്ത സംഘം പരിശോധന നടത്തിയത്.

ഛത്ത്പൂർ മേഖലയിൽ മെത്താഫെറ്റമിൻ ഇടപാട് നടക്കാൻ പോകുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇവിടെ നിന്ന് 5.103 കിലോഗ്രാം മെത്താഫെറ്റമിൻ പിടികൂടി. ഏകദേശം 10.2 കോടി രൂപ വിലയുള്ള ലഹരി വസ്തുവാണ് പിടികൂടിയത്.

അഞ്ച് പേരെ ഇവിടെ നിന്നും അറസ്റ്റ് ചെയ്യുകയും നാല് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ​പരിശോധനയിൽ 1.156 കിലോഗ്രാം മെത്താഫെറ്റമിനും 5.776 ഗ്രാം എം.ഡി.എം.എയും പിടികൂടി.

ഇവക്ക് 16.4 കോടി രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിന് പുറമേ ഗ്രേറ്റർ നോയിഡയിലെ വാടക വീട്ടിലും സംയുക്തസംഘം പരിശോധന നടത്തി. ഇവിടെ നിന്നും 389 ഗ്രാം അഫ്ഗാൻ ഹെറോയിനും 26 ഗ്രാം കൊക്കെയ്നും പിടിച്ചെടുത്തു.

#Huge #drug #bust #Drugs #worth #Rs27 #crore #seized

Next TV

Related Stories
പെരുന്നാളാഘോഷിക്കാനുള്ള യാത്ര കണ്ണീരില്‍ കുതിര്‍ന്നു, ഉമ്മയെ തനിച്ചാക്കി ഷെഹ്‌സാദും പോയി, വിതുമ്പി നാടി

Apr 2, 2025 10:32 AM

പെരുന്നാളാഘോഷിക്കാനുള്ള യാത്ര കണ്ണീരില്‍ കുതിര്‍ന്നു, ഉമ്മയെ തനിച്ചാക്കി ഷെഹ്‌സാദും പോയി, വിതുമ്പി നാടി

പകടവിവരം അറിഞ്ഞയുടന്‍തന്നെ അരിമ്പ്രയില്‍നിന്നും കൊണ്ടോട്ടിയില്‍നിന്നും വേണ്ടപ്പെട്ടവര്‍ മൈസൂരുവിലേക്ക്...

Read More >>
 മയക്കുമരുന്നിന് അടിമ; ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത് എംബിഎ വിദ്യാർത്ഥി

Apr 2, 2025 08:54 AM

മയക്കുമരുന്നിന് അടിമ; ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത് എംബിഎ വിദ്യാർത്ഥി

ബാൽക്കണിയിലേക്ക് പോയി അവിടെ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു....

Read More >>
അമിത വേഗത്തില്‍ എത്തിയ ട്രക്ക് ബൈക്കിന് മുകളിലൂടെ പാഞ്ഞ് കയറി അപകടം; നവദമ്പതികള്‍ക്ക് ദാരുണാന്ത്യം

Apr 2, 2025 08:26 AM

അമിത വേഗത്തില്‍ എത്തിയ ട്രക്ക് ബൈക്കിന് മുകളിലൂടെ പാഞ്ഞ് കയറി അപകടം; നവദമ്പതികള്‍ക്ക് ദാരുണാന്ത്യം

പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരേയും അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലേക്ക്...

Read More >>
സിപിഐഎം  ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

Apr 2, 2025 07:28 AM

സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

രാവിലെ എട്ടിന് ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക...

Read More >>
മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് അന്തരിച്ചു

Apr 2, 2025 06:59 AM

മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് അന്തരിച്ചു

ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി മുന്നിട്ടിറങ്ങിയ നിലംബെൻ പരീഖ് പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകാൻ ജീവിതം...

Read More >>
Top Stories