കാമുകനോട് സംസാരിക്കാൻ 1.5 ലക്ഷത്തിന്റെ ഐഫോൺ വേണം, പണമില്ലെന്ന് വീട്ടുകാർ; കെെഞരമ്പ് മുറിച്ച് 18-കാരി

കാമുകനോട് സംസാരിക്കാൻ 1.5 ലക്ഷത്തിന്റെ ഐഫോൺ വേണം, പണമില്ലെന്ന് വീട്ടുകാർ; കെെഞരമ്പ് മുറിച്ച് 18-കാരി
Mar 31, 2025 07:52 PM | By VIPIN P V

പട്‌ന: (www.truevisionnews.com) ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ വാങ്ങിക്കൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറാകാത്തതിന്‍റെ പേരിൽ പതിനെട്ടുകാരിയുടെ ആത്മഹത്യശ്രമം. ബിഹാറിലെ മുംഗറിലാണ് സംഭവം. പെണ്‍കുട്ടി ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. ശരീരത്തിന്റെ മറ്റിടങ്ങളിലും മുറിവേൽപിച്ചു.

ആണ്‍സുഹൃത്തുമായി സംസാരിക്കാന്‍ ഐഫോണ്‍ വാങ്ങിക്കൊടുക്കണമെന്ന് പെണ്‍കുട്ടി അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍, കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മോശമായതിനാല്‍ അത് സാധ്യമല്ലെന്ന് പറയുകയും പെണ്‍കുട്ടിയുടെ ഐഫോണ്‍ ആവശ്യം തള്ളിക്കളയുകയും ചെയ്തു. ഇതോടെയാണ് ജീവനൊടുക്കാൻ പെണ്‍കുട്ടി ശ്രമിച്ചത്.

എനിക്കൊരു ആപ്പിളിന്റെ ഫോണ്‍ വേണം. എനിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. എനിക്കൊരു ഫോണ്‍ പ്രശ്‌നം മാത്രമാണുള്ളത്, സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി മാധ്യമങ്ങളോടു പ്രതികരിച്ചു. ആണ്‍സുഹൃത്തിനൊപ്പം താന്‍ ഒളിച്ചോടിപ്പോയിരുന്നെന്നും തങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

ആണ്‍സുഹൃത്തുമായി സംസാരിക്കാന്‍ കഴിയാത്തതിനാല്‍, ഐഫോണ്‍ വാങ്ങിക്കൊടുക്കാന്‍ മൂന്നുമാസമായി പെണ്‍കുട്ടി അമ്മയോട് ആവശ്യപ്പെട്ടിരുന്നെന്നാണ് വിവരം. എന്നാല്‍, ഫോണ്‍ ലഭിക്കാതെവന്നതോടെ മുറിയില്‍ കയറി വാതില്‍ അടച്ച പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്തു. നിലവില്‍ ആശുപത്രിയില്‍ തുടരുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

#year #old #girl #cuts #own #vein #says #family #money #needs #lakh #iPhone #boyfriend

Next TV

Related Stories
പെരുന്നാളാഘോഷിക്കാനുള്ള യാത്ര കണ്ണീരില്‍ കുതിര്‍ന്നു, ഉമ്മയെ തനിച്ചാക്കി ഷെഹ്‌സാദും പോയി, വിതുമ്പി നാടി

Apr 2, 2025 10:32 AM

പെരുന്നാളാഘോഷിക്കാനുള്ള യാത്ര കണ്ണീരില്‍ കുതിര്‍ന്നു, ഉമ്മയെ തനിച്ചാക്കി ഷെഹ്‌സാദും പോയി, വിതുമ്പി നാടി

പകടവിവരം അറിഞ്ഞയുടന്‍തന്നെ അരിമ്പ്രയില്‍നിന്നും കൊണ്ടോട്ടിയില്‍നിന്നും വേണ്ടപ്പെട്ടവര്‍ മൈസൂരുവിലേക്ക്...

Read More >>
 മയക്കുമരുന്നിന് അടിമ; ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത് എംബിഎ വിദ്യാർത്ഥി

Apr 2, 2025 08:54 AM

മയക്കുമരുന്നിന് അടിമ; ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത് എംബിഎ വിദ്യാർത്ഥി

ബാൽക്കണിയിലേക്ക് പോയി അവിടെ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു....

Read More >>
അമിത വേഗത്തില്‍ എത്തിയ ട്രക്ക് ബൈക്കിന് മുകളിലൂടെ പാഞ്ഞ് കയറി അപകടം; നവദമ്പതികള്‍ക്ക് ദാരുണാന്ത്യം

Apr 2, 2025 08:26 AM

അമിത വേഗത്തില്‍ എത്തിയ ട്രക്ക് ബൈക്കിന് മുകളിലൂടെ പാഞ്ഞ് കയറി അപകടം; നവദമ്പതികള്‍ക്ക് ദാരുണാന്ത്യം

പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരേയും അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലേക്ക്...

Read More >>
സിപിഐഎം  ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

Apr 2, 2025 07:28 AM

സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

രാവിലെ എട്ടിന് ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക...

Read More >>
മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് അന്തരിച്ചു

Apr 2, 2025 06:59 AM

മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് അന്തരിച്ചു

ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി മുന്നിട്ടിറങ്ങിയ നിലംബെൻ പരീഖ് പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകാൻ ജീവിതം...

Read More >>
Top Stories