തൊടുപുഴ: ( www.truevisionnews.com) അയൽവാസിയുടെ 20 അടിയുള്ള കിണറ്റിൽ അകപ്പെട്ട പശുക്കുട്ടിക്ക് തൊടുപുഴ അഗ്നിരക്ഷാസേന രക്ഷകരായി. കരിമണ്ണൂർ പന്നൂരിന് സമീപം വള്ളൂരിൽ വെള്ളിയാഴ്ച വൈകീട്ട് 3.45നാണ് സംഭവം. ഇരുപുറംകുന്നേൽ ദിലീപിന്റെ പശുക്കുട്ടിയാണ് സമീപവാസിയായ കുഴിക്കാട്ട്മാലിൽ ലീലാമ്മയുടെ കിണറ്റിൽ വീണത്. 20 അടിയോളം താഴ്ചയുള്ള കിണറ്റിൽ അഞ്ചടി വെള്ളമുണ്ടായിരുന്നു.
വീട്ടുകാർ അഗ്നി രക്ഷാ സേനയെ അറിയിച്ചതിനെ തുടർന്ന് അസി. സ്റ്റേഷൻ ഓഫിസർ ബിജു പി. തോമസിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നിന്ന് സേനാംഗങ്ങൾ സ്ഥലത്തെത്തി. ഫയർ ഓഫിസർമാരായ ബിബിൻ എ. തങ്കപ്പൻ, ഷിബിൻ ഗോപി എന്നിവർ കിണറ്റിൽ ഇറങ്ങി പശുക്കുട്ടിയെ റെസ്ക്യു നെറ്റിൽ സുരക്ഷിതമായി കയറ്റുകയും മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ വലിച്ചു കരക്ക് എത്തിക്കുകയും ചെയ്തു.
.gif)
ഫയർ ഓഫിസർമാരായ അനിൽ നാരായണൻ, ജെസ്റ്റിൻ ജോയി ഇല്ലിക്കൽ, ഹോം ഗാർഡുമാരായ രാജീവ് ആർ. നായർ, പ്രമോദ് കെ.ആർ. എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
#Firefighters #rescue #calf #that #fell #into #20 #foot #well #after #running #into #it
