പ്രസവശേഷം ലൈംഗിക ബന്ധത്തിൽ എപ്പോൾ ഏർപ്പെടാം? അറിയാം ....

പ്രസവശേഷം ലൈംഗിക ബന്ധത്തിൽ എപ്പോൾ ഏർപ്പെടാം? അറിയാം ....
Mar 29, 2025 07:09 AM | By Susmitha Surendran

വളരെ കുറച്ചു മാത്രം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് പ്രസവാനന്തര ലൈംഗികത. കുഞ്ഞിന്റെ ജനനത്തിനു ശേഷം ശാരീരികവും മാനസികവുമായ മാറ്റങ്ങളിലൂടെ ഓരോ സ്ത്രീയും കടന്നു പോകുന്നുണ്ട്.

പ്രസവശേഷമുള്ള സമയങ്ങളിൽ കുഞ്ഞിനെ പരിപാലിക്കുന്നതിലാവും ദമ്പതികളുടെ ശ്രദ്ധ. ലൈംഗിക ചിന്ത ഏഴയലത്തു പോലും ഉണ്ടാകില്ല. സ്വാഭാവിക പ്രസവമാണെങ്കിലും സിസേറിയൻ ആണെങ്കിലും ഇതേ കാലയളവ് ലൈംഗികതയിൽ നിന്നു വിട്ടു നിൽക്കാം.

ഈ സമയത്ത് പല സങ്കീർണതകൾക്കും സാധ്യത ഉള്ളതിനാലാണിത്. ഈ അൽപകാലത്തെ കാത്തിരിപ്പ് സ്ത്രീയുടെ ശരീരത്തിന് സുഖപ്പെടാനുള്ള ഒരു സമയം നൽകുക കൂടിയാണ് ചെയ്യുന്നത്.

പ്രസവാനന്തര ലൈംഗികത മറ്റ് ചില ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

∙സ്ത്രീയുടെ ലൈംഗികതൃഷ്ണ

∙സ്ത്രീയുടെ ആരോഗ്യം, ശരീരത്തെക്കുറിച്ചുള്ള ചിന്ത, ക്വാളിറ്റി ഓഫ് ലൈഫ്.

∙പങ്കാളിയുമായി ലൈംഗികമായ അടുപ്പം തുടരാനുള്ള സ്ത്രീയുടെ വൈകാരികമായ തയാറാവൽ.

∙അമ്മയുടെ റോളിലേക്കുള്ള മാറ്റം, ഒരു അമ്മ എന്ന രീതിയിലും ഒരു സെക്ഷ്വൽ ബീയിങ്ങ് എന്ന രീതിയിലും തന്നെത്തന്നെ ബാലൻസ് ചെയ്യാനുള്ള കഴിവ്.

∙ഹോർമോൺ മാറ്റങ്ങൾ; മുലയൂട്ടുന്നുണ്ടെങ്കിൽ പ്രത്യേകിച്ചും.

∙ക്ഷീണം, ഉറക്കക്കുറവ്

∙പ്രസവാനന്തര വിഷാദം

∙പ്രസവസമയത്ത് ഉണ്ടായ ട്രോമ മൂലം യോനിക്കും വൾവ (Vulva) യ്ക്കും ക്ഷതം ഉണ്ടായതു മൂലമുള്ള വേദന.

പ്രസവശേഷവും ലൈംഗികത ആനന്ദകരമാക്കാൻ

∙വേദന അകറ്റാം– വേദനയ്ക്ക് ആശ്വാസമേകാനുള്ള മാർഗങ്ങൾ തേടാം. ചൂടുവെള്ളത്തിൽ കുളിക്കാം. ലൈംഗികബന്ധത്തിനു മുൻപ് മൂത്രസഞ്ചി കാലിയാക്കാം. ലൈംഗികബന്ധത്തിനു ശേഷം പുകച്ചിൽ തോന്നുകയാണെങ്കിൽ ചെറിയ തുണിയിൽ പൊതിഞ്ഞ ഐസ് വേദനയുള്ള ഭാഗത്ത് വയ്ക്കാം.

∙ലൂബ്രിക്കന്റ് ഉപയോഗിക്കാം. യോനീവരൾച്ച അകറ്റാൻ ഇത് സഹായിക്കും.

∙പരീക്ഷണങ്ങളാകാം. യോനിയിലൂടെയുള്ള ഇന്റർകോഴ്സിനു പകരം മസാജ് ചെയ്യാം. പരസ്പരം സംസാരിച്ച് എന്താണ് നല്ലത്, ചീത്ത എന്നു മനസ്സിലാക്കി ചെയ്യുക.

ക്ഷീണവും ഉത്കണ്ഠയും ഇല്ലാതിരിക്കുമ്പോൾ ലൈംഗികതയ്ക്കായി സമയം കണ്ടെത്താം..

∙പുതിയതായി എത്തിയ കുഞ്ഞുമായി ജീവിതം തുടങ്ങുമ്പോൾ ലൈംഗികതയെക്കാൾ കൂടുതൽ അടുപ്പം പങ്കാളികൾക്കുണ്ടാകും. ലൈംഗിക തൃഷ്ണ ഇല്ലെങ്കിലോ, ലൈംഗിക വേദനയുണ്ടാക്കും എന്ന ഭയം ഉണ്ടെങ്കിലോ പരസ്പരം സംസാരിക്കുകയും ലൈംഗികബന്ധത്തിനു തയാറാകുന്നതു വരെ വ്യത്യസ്ത മാർഗങ്ങളിലൂടെ അടുപ്പം നിലനിർത്താം.

കുഞ്ഞില്ലാതെ ഒരുമിച്ചു സമയം ചെലവഴിക്കുക. രാവിലെയോ കുഞ്ഞുറങ്ങിയതിനു ശേഷമോ ഏതാനും മിനിറ്റുകൾ ആണെങ്കില്‍ കൂടി ഒരുമിച്ചു െചലവിടുക. സ്നേഹം പങ്കുവയ്ക്കുക.

∙ഇത്രയും ആയിട്ടും നിങ്ങൾ പ്രയാസപ്പെടുകയാണെങ്കിൽ പ്രസവാനന്തര വിഷാദത്തിന്റെ ലക്ഷണങ്ങൾ ഉണ്ടോ എന്നു ശ്രദ്ധിക്കാം. കടുത്ത മൂഡ് സ്വിംഗ്സ്, വിശപ്പില്ലായ്മ, ക്ഷീണം, ജീവിതത്തിൽ സന്തോഷം ഇല്ലാതിരിക്കുക ഇവയെല്ലാം പ്രസവാനന്തര വിഷാദത്തിന്റെ ലക്ഷണങ്ങളാണ്. ഇവയുണ്ടെങ്കിൽ വൈദ്യസഹായം തേടേണ്ടതാണ്. കൃത്യമായ രോഗനിർണയിത്തിലൂടെയും ചികിത്സയിലൂടെയും വേഗത്തിൽ സുഖം പ്രാപിക്കുന്നതാണ്.

ഗർഭകാലത്തിനുശേഷമുള്ള ലൈംഗികതയിൽ ജനനനിയന്ത്രണ മാർഗങ്ങൾ പ്രധാനമാണ്. മുലയൂട്ടുന്ന സമയങ്ങളിൽ ഗർഭനിരോധനമാർഗങ്ങൾ ഉപയോഗിക്കേണ്ടതാണ്. വൈകാരികമായ അടുപ്പം പുലർത്തി ദീർഘകാലം ഒരുമിച്ചു കഴിയേണ്ടവരാണ് പങ്കാളികൾ എന്നതുകൊണ്ടു തന്നെ പ്രസവാനന്തരമുള്ള സമയങ്ങളിൽ നല്ല ശ്രദ്ധയും പരിചരണവും സ്ത്രീയ്ക്ക് ആവശ്യമാണ്.

#When #can #you #have #sex #after #giving #birth? #Know ....

Next TV

Related Stories
ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

Jul 29, 2025 05:23 PM

ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച്...

Read More >>
അടുക്കളയിൽ സൂക്ഷിക്കുക; സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി കിട്ടും

Jul 28, 2025 09:14 PM

അടുക്കളയിൽ സൂക്ഷിക്കുക; സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി കിട്ടും

സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി...

Read More >>
രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും ദോഷവും

Jul 28, 2025 07:27 AM

രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും ദോഷവും

രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും...

Read More >>
മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

Jul 27, 2025 04:25 PM

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും...

Read More >>
കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

Jul 26, 2025 11:01 AM

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ...

Read More >>
വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

Jul 24, 2025 04:24 PM

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി...

Read More >>
Top Stories










Entertainment News





//Truevisionall