(truevisionnews.com) രാത്രിയില്‍ നഗ്‌നരായി ഉറങ്ങിയാൽ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. രാത്രിയില്‍ കിടക്കുമ്പോള്‍ നഗ്‌നരായാണ് കിടക്കുന്നതെങ്കില്‍ നന്നായി ഉറങ്ങാൻ സാധിക്കും. വസ്ത്രങ്ങള്‍ ധരിക്കാതെ കിടന്നാല്‍ ആഴത്തിലുള്ള ഉറക്കം ലഭിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ശരീരത്തിലെ രക്ത ഓട്ടം വര്‍ധിപ്പിക്കുന്നതിനും, അവയവങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിനും നഗ്‌നഉറക്കം ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പങ്കാളികള്‍ നഗ്‌നരരായി ഉറങ്ങുന്നത് അവര്‍ക്കിടയിലുള്ള അടുപ്പത്തിന്റെ ആഴം വര്‍ദ്ധിക്കാന്‍ കാരണമാകും.
.gif)

പങ്കാളിക്കൊപ്പം നഗ്‌നരായി ഉറങ്ങുന്നവര്‍ക്ക്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സന്തോഷവും ഉന്‍മേഷവും ലഭിക്കും. 2014ല്‍ ബ്രിട്ടനില്‍ നടത്തിയ ഒരു പഠനമാണ് ഇതിന് ആധാരം. 1000 ദമ്പതിമാരില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്, നഗ്‌നരായുള്ള ഉറക്കം പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പം വര്‍ദ്ധിപ്പിക്കുമെന്നാണ്.
രാത്രിയില്‍ ഉറങ്ങുമ്പോള്‍ വസ്ത്രം ധരിക്കാതിരുന്നാല്‍, അത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചര്‍മ്മത്തിന് ശുദ്ധവായു ശ്വസിക്കാനാകുമെന്നതാണ് ഇതിന് കാരണം. കൂടാതെ സ്ത്രീകള്‍ക്കും ഇത് നല്ലതാണ്. അടിവസ്ത്രം ധരിക്കുന്നതുമൂലം സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ ബാക്ടീരിയ മൂലമുള്ള ഇന്‍ഫെക്ഷനുണ്ടാകാനുള്ള സാധ്യത നഗ്‌നരായുള്ള ഉറക്കം വഴി ഇല്ലാതാക്കാം.
ഇത് ഈ ഭാഗത്തെ ചൂടു കുറയ്ക്കാന്‍ സഹായിക്കും. ബാക്ടീരിയല്‍, യീസ്റ്റ് ഇന്‍ഫെക്ഷനുകള്‍ തടയും. കിടക്കുമ്പോള്‍ ബ്രാ ധരിയ്ക്കാത്തത് വളരെയേറെ ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്നു തെളിഞ്ഞിട്ടുണ്ട്. ബ്രെസ്റ്റ് ക്യാന്‍സറടക്കമുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഇത് ഗുണകരമാണ്.
കിടക്കയും തലയിണയും ചര്‍മ്മത്തിന് കൂടുതല്‍ മാര്‍ദ്ദവ സ്പര്‍ശനമേകും. ഉറങ്ങുമ്പോള്‍ നമ്മൾപ്പോലും അറിയാതെ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ശരിയായ രീതിയില്‍ രക്തയോട്ടം നടക്കണമെന്നില്ല.
ഇത് ശ്വസനത്തെയും ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്നു മാത്രമല്ല പില്‍ക്കാലത്ത് പല അസ്വസ്ഥതകള്‍ക്കും വഴി തുറക്കാനും സാധ്യതകള്‍ വളരെയാണ്. സ്വകാര്യഭാഗങ്ങളില്‍ ചര്‍മ്മത്തിനുണ്ടാകുന്ന പലവിധ അണുബാധയും തടയാന്‍ വിവസ്ത്രമായി കിടന്നുറങ്ങുന്നത് സഹായകരമാകും.
രാത്രിയില്‍ നഗ്‌നരായുള്ള ഉറക്കം, ശരീരഭാരവും, വണ്ണവും വര്‍ദ്ധിക്കാതെ നിയന്ത്രിക്കാന്‍ സഹായിക്കുമത്രെ. രാത്രിയില്‍ നന്നായി ഉറങ്ങുന്നതാണ് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായകരമാകുന്നത്. മാനസികസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഇത് ഉപകാരപ്രദമാണ്. വസ്ത്രങ്ങളുടെ മുറക്കമില്ലാത്തത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് ചര്‍മസൗന്ദര്യത്തിന് നല്ലതാണ്.
ചര്‍മ്മം ഇപ്പോഴും ഈര്‍പ്പമുള്ളതായിരുന്നാല്‍ യോനീഭാഗത്ത് ചൊറിച്ചിലോട് കൂടി തടിപ്പുകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇരുണ്ടതും നനവുമുള്ള ചര്‍മ്മത്തില്‍ ബാക്ടീരിയ വളരാനുള്ള സാഹചര്യങ്ങളും ഏറെയാണ്. ഇത്തരം സാഹചര്യങ്ങളില്‍ അടിവസ്ത്രമില്ലാതെ ഉറങ്ങുന്നത് ആരോഗ്യകരമായി ഏറെ ആശ്വാസകരമായിരിക്കും.
#very #good #sleep #naked #night #don't #go #without #knowing #benefits...
