മുടി കൊഴിച്ചിൽ, താരൻ, അകാല നര നിങ്ങളെ അലട്ടുന്നുണ്ടോ? ഉലുവ ഉപയോഗിക്കൂ ...

മുടി കൊഴിച്ചിൽ, താരൻ, അകാല നര നിങ്ങളെ അലട്ടുന്നുണ്ടോ?  ഉലുവ ഉപയോഗിക്കൂ ...
Mar 28, 2025 11:48 AM | By Susmitha Surendran

(truevisionnews.com) തല മുടിയുടെ സംരക്ഷണത്തിന് കൃത്രിമവഴികളേക്കാൾ നല്ലത് നാടൻ രീതികളാണ്. നമ്മുടെ വീട്ടിലുള്ള പല കൂട്ടുകളും ഉപയോഗിച്ച് നമുക്ക് കേശസംരക്ഷണം സാധ്യമാക്കാം. 

കേശസംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒരു മികച്ച കൂട്ടാണ് ഉലുവ. ഉലുവയിലെ അമിനോ ആസിഡുകളാണു മുടി വളരാൻ സഹായിക്കുന്നത്. 

ഉലുവ നന്നായി കുതിര്‍ത്തുക. ഇത് അരച്ചു പേസ്റ്റാക്കണം. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്തു മുടിയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചില്‍ തടയുന്നു. മാത്രമല്ല, മുടിക്കു തിളക്കം ലഭിക്കാനും ഇതു സഹായകരമാണ്.

∙ ഉലുവയും വെളിച്ചെണ്ണും ചേർന്ന മിശ്രിതം മുടി വളരാൻ സഹായിക്കും. വെളിച്ചെണ്ണയില്‍ ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നതു വരെ ചൂടാക്കണം. ഈ ഓയില്‍ ചെറുചൂടോടെ മുടിയില്‍ പുരട്ടി മസാജ് ചെയ്യാം.

∙ കുതിര്‍ത്ത് അരച്ച ഉലുവയിലേക്ക് മുട്ടയുടെ മഞ്ഞ ചേർത്ത് കലക്കിയെടുക്കുക. ഈ മിശ്രിതം മുടിയില്‍ തേച്ചു പിടിപ്പിക്കണം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവും വര്‍ധിപ്പിക്കും.

∙ കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടാം. മുടിയുടെ വളര്‍ച്ചയെ സഹായിക്കുമെന്നു മാത്രമല്ല, അകാലനരയെ പ്രതിരോധിക്കാനും ഇത് ഫലപ്രദമാണ്.

∙ കുതിര്‍ത്ത് അരച്ചെടുത്ത ഉലുവ തൈരില്‍ ചേർത്ത് മുടിയില്‍ തേയ്ക്കാം. മുടി കൊഴിച്ചിൽ തടയാൻ ഇതു സഹായിക്കും. താരനും പ്രതിവിധിയാണ്.

∙ ഉലുവ കുതിർത്ത് അരച്ചശേഷം തേങ്ങാപ്പാലില്‍ കലക്കി മുടിയില്‍ പുരട്ടാം. മുടി വരളുന്നത് തടയാനും മൃദുത്വം നേടാനും ഇതു ഫലപ്രദമാണ്.

#Are #you #bothered #hairloss #dandruff #premature #graying? #Use #fenugreek...

Next TV

Related Stories
ഏത് മുറിവും ഉണങ്ങാൻ ഈ ഒരില മതി; മുറികൂട്ടി ഇലയുടെ ഗുണങ്ങൾ നോക്കാം

Mar 30, 2025 09:38 PM

ഏത് മുറിവും ഉണങ്ങാൻ ഈ ഒരില മതി; മുറികൂട്ടി ഇലയുടെ ഗുണങ്ങൾ നോക്കാം

ഈ ചെടിയുടെ ഔഷധ ഉപയോഗങ്ങള്‍ ഇന്ന് അധികം ആര്‍ക്കും പരിചിതമല്ല....

Read More >>
പ്രസവശേഷം ലൈംഗിക ബന്ധത്തിൽ എപ്പോൾ ഏർപ്പെടാം? അറിയാം ....

Mar 29, 2025 07:09 AM

പ്രസവശേഷം ലൈംഗിക ബന്ധത്തിൽ എപ്പോൾ ഏർപ്പെടാം? അറിയാം ....

ഈ സമയത്ത് പല സങ്കീർണതകൾക്കും സാധ്യത ഉള്ളതിനാലാണിത്. ഈ അൽപകാലത്തെ കാത്തിരിപ്പ് സ്ത്രീയുടെ ശരീരത്തിന് സുഖപ്പെടാനുള്ള ഒരു സമയം നൽകുക കൂടിയാണ്...

Read More >>
രാത്രി നഗ്നരായി ഉറങ്ങുന്നത് വളരെ  നല്ലത്;  ഗുണങ്ങൾ അറിയാതെ പോകരുത് ...

Mar 28, 2025 10:58 PM

രാത്രി നഗ്നരായി ഉറങ്ങുന്നത് വളരെ നല്ലത്; ഗുണങ്ങൾ അറിയാതെ പോകരുത് ...

രാത്രിയില്‍ കിടക്കുമ്പോള്‍ നഗ്‌നരായാണ് കിടക്കുന്നതെങ്കില്‍ നന്നായി ഉറങ്ങാൻ സാധിക്കും....

Read More >>
മുടി കൊഴിച്ചിലിനും താരനും പരിഹാരം; കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ച് നോക്കു............

Mar 23, 2025 08:42 AM

മുടി കൊഴിച്ചിലിനും താരനും പരിഹാരം; കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ച് നോക്കു............

തലേന്നത്തെ കഞ്ഞിവെള്ളം തലയില്‍ ഒഴിച്ചതിന് ശേഷം 10 മിനിറ്റ് മസാജ് ചെയ്യാം....

Read More >>
രാത്രിയിൽ വൈകി ഉറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ അസുഖങ്ങൾ നിങ്ങളുടെ പിന്നാലെ തന്നെയുണ്ട്...

Mar 21, 2025 10:57 AM

രാത്രിയിൽ വൈകി ഉറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ അസുഖങ്ങൾ നിങ്ങളുടെ പിന്നാലെ തന്നെയുണ്ട്...

വൈകി ഉറങ്ങുന്നത്തിൻ്റെ പാർശ്വഫലങ്ങൾ നിങ്ങളുടെ ശാരീരികവും , മാനസികവുമായ ആരോഗ്യത്തെ കൂടുതൽ സ്വാധീനിക്കുമെന്ന് പഠനങ്ങൾ തെളിച്ചിട്ട്ടുണ്ട്...

Read More >>
 മുരിങ്ങയിലയും മുരിങ്ങക്കായയും കഴിക്കാത്തവരാണോ? എങ്കിൽ ഇത് അറിഞ്ഞോളൂ ...

Mar 19, 2025 04:53 PM

മുരിങ്ങയിലയും മുരിങ്ങക്കായയും കഴിക്കാത്തവരാണോ? എങ്കിൽ ഇത് അറിഞ്ഞോളൂ ...

മുരിങ്ങയിലയും മുരിങ്ങക്കായയും കഴിച്ചാല്‍ നമുക്ക് നിരവധി ആരോഗ്യഗുണങ്ങളാണ്...

Read More >>
Top Stories