13കാരിയെ പീഡിപ്പിച്ചത് അച്ഛനെന്ന് കണ്ടെത്തൽ, ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി, അറസ്റ്റ്

13കാരിയെ പീഡിപ്പിച്ചത് അച്ഛനെന്ന് കണ്ടെത്തൽ, ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി, അറസ്റ്റ്
Mar 28, 2025 11:23 AM | By Susmitha Surendran

ദില്ലി: (truevisionnews.com)  ഒഹായോയിൽ കഴിഞ്ഞയാഴ്ച്ച കാണാതായ 13 വയസുകാരിയുടെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും കണ്ടെടുത്തതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

പെൺകുട്ടിയുടെ അച്ഛനാണ് 13കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന കണ്ടെത്തലിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കാണാനില്ലെന്ന് ടിവിക്ക് മുന്നിൽ അവതരിപ്പിച്ച് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്.

പെൺകുട്ടിയുടെ 14-ാം പിറന്നാളിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കത്തിക്കരിഞ്ഞ നിലയിൽ ആൾ താമസമില്ലാത്ത കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നും, കൈകളും തൊണ്ടയും അറുത്ത് കൊലപ്പെടുത്തിയെന്നും പ്രതി കുറ്റം സമ്മതിച്ചതായി കൊളംബസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് ലെഫ്റ്റനന്റ് ബ്രയാൻ സ്റ്റീൽ പറഞ്ഞു.

ഇതുവരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയാനകമായ കേസുകളിൽ ഒന്നാണിതെന്നും അദ്ദേഹം പ്രതികരിച്ചു. മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടി സംഭവം നടക്കുന്ന രാത്രിയിൽ ഒറ്റക്കായിരുന്നുവെന്നും വീട്ടിൽ ആരോ അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നുണ്ടെന്നും തന്നോട് പറഞ്ഞതായി പിതാവും പ്രതിയുമായ ഇയാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാൽ അതിനു ശേഷം ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധവുമായ പ്രസ്താവനകൾ നൽകിയതിനെത്തുടർന്ന് പോലീസിന് സംശയം തോന്നുകയായിരുന്നു. പുറത്ത് പോയ മുത്തശ്ശി തിരിച്ച് വീട്ടിലേക്കെത്തിയപ്പോഴേക്കും വീട് അലങ്കോലമായി കിടക്കുന്നതായും സോഫയ്ക്ക് സമീപം പെൺകുട്ടിയുടെ അടിവസ്ത്രങ്ങളും ഡൈനിംഗ് റൂമിലെ തറയിൽ പൈജാമയും കണ്ടതായും പൊലീസിന് മൊഴി നൽകിയിരുന്നു.

കഴുത്തിലെ ഒന്നിലധികം മുറിവുകൾ മൂലമാണ് പെൺകുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോ‍ർട്ടിൽ നൽകിയിട്ടുള്ളത്. ടോളിഡോയിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ അകലെയുള്ള കൊളംബസിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോൾ ഇയാളുടെ കൈവശം ഒരു തോക്ക് ഉണ്ടായിരുന്നു.



#Father #found #raped #13year #old #girl #then #slit #her #throat #killed #her

Next TV

Related Stories
മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിൻ്റെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയിൽ

May 14, 2025 07:38 PM

മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിൻ്റെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയിൽ

കിളിമാനൂരിൽ മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിൻ്റെ...

Read More >>
അന്ധവിശ്വാസം തലക്ക് പിടിച്ചു...; ദുർമന്ത്രവാദിനിയുടെ ഉപദേശം; ജിന്നാണെന്ന് കരുതി രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു

May 14, 2025 11:20 AM

അന്ധവിശ്വാസം തലക്ക് പിടിച്ചു...; ദുർമന്ത്രവാദിനിയുടെ ഉപദേശം; ജിന്നാണെന്ന് കരുതി രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു

ദുർമന്ത്രവാദിനിയുടെ ഉപദേശം; ജിന്നാണെന്ന് കരുതി രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു ...

Read More >>
Top Stories










GCC News