നഴ്സിംഗ് കോളേജിലെ റാഗിം​ഗ്; നടന്നത് കൊടും ക്രൂരതയെന്ന് കുറ്റപത്രം, കേസിൽ 40 സാക്ഷികളും 32 രേഖകളും

നഴ്സിംഗ് കോളേജിലെ റാഗിം​ഗ്; നടന്നത് കൊടും ക്രൂരതയെന്ന് കുറ്റപത്രം, കേസിൽ 40 സാക്ഷികളും 32 രേഖകളും
Mar 28, 2025 08:05 AM | By Athira V

കോട്ടയം: ( www.truevisionnews.com) കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ നടന്ന റാഗിങ്ങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണം സംഘം ഇന്ന് ഏറ്റുമാനൂർ കോടതിയിൽ കുറ്റപത്രം നൽകും. പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നൽകുന്നത്. ജൂനിയർ വിദ്യാർത്ഥികളായ ആറ് പേരെ അഞ്ച് പ്രതികൾ ചേർന്ന് തുടർച്ചയായി ഉപദ്രവിച്ചു. നവംബർ മുതൽ നാല് മാസമാണ് ജൂനിയർ വിദ്യാർത്ഥിളെ പ്രതികൾ തുടർച്ചയായി ആക്രമിച്ചത്.

ഇരകളായവർ വേദനകൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും പ്രതികൾ ആഘോഷിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

റാഗിം​ഗിനെ കുറിച്ച് പുറത്ത് പറയാതിരിക്കാൻ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ അന്വേഷണ സംഘം പറയുന്നു. ആതുര സേവനത്തിന് മാതൃകയാകേണ്ടവർ ചെയ്തത് കൊടിയ പീഡനമാണ്. പ്രതികളായ വിദ്യാർത്ഥികളുടെ കൈവശം മാരക ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രതികൾ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ലഹരി ഉപയോഗത്തിന് പ്രതികൾ പണം കണ്ടെത്തിയത് ഇരകളായ വിദ്യാർത്ഥികളിൽ നിന്നാണ്. ഒരു വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കേസിൽ നിർണായക തെളിവാണ്. പ്രതികൾ തന്നെ പകർത്തിയ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തിയെന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

പ്രതികളുടെ മൊബൈൽ ഫോണിൽ നിന്ന് റാഗിങ്ങിന്‍റെ കൂടുതൽ തെളിവുകൾ കണ്ടെത്തി. കേസിൽ 40 സാക്ഷികളും 32 രേഖകളുമാണ് ഉള്ളത്. കേസിൽ അഞ്ച് പ്രതികൾ മാത്രമാണ് ഉള്ളത്. റാഗിംഗ് സംബന്ധിച്ചുള്ള വിവരം കോളേജ് അധികൃതർക്കോ ഹോസ്റ്റൽ ചുമതലക്കാർക്കോ അറിയില്ലായിരുന്നു. ഇരകളായ വിദ്യാർത്ഥികൾ മുമ്പ് കോളേജിൽ പരാതി നൽകിയിട്ടില്ല.

അതുകൊണ്ട് തന്നെ ഇവർക്കാർക്കും കേസിൽ പങ്കിലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. റാഗിംഗ് കേസിലെ അഞ്ച് പ്രതികൾക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കോട്ടയം എസ്പി ഷാഹുൽ ഹമീദ് കുറ്റപത്രത്തിൽ പരാമർശിക്കുന്നു. മാതൃകപരമായ അന്വേഷണമാണ് കേസിൽ നടന്നത്. പരമാവധി തെളിവുകളും ശാസ്ത്രീയ രേഖകളും ശേഖരിച്ചു.

കേസിലെ അഞ്ച് പ്രതികൾക്കും ഹൈക്കോടതി അടക്കം ജാമ്യം നിഷേധിച്ചതാണ്. പ്രതികൾ ആന്റി റാഗിങ്ങിന് കോളേജിൽ നൽകിയ സത്യവാങ്മൂലം തെളിവാകും. ഇതടക്കമുള്ള രേഖകൾ പൊലീസ് കോടതിയിൽ നൽകുമെന്നും കോട്ടയം എസ്പി ഷാഹുൽ ഹമീദ് അറിയിച്ചു. വരുന്ന അധ്യായന വർഷം കോളേജുകളിലും സ്കൂളുകളിലും റാഗിംഗ് വിരുദ്ധ പ്രചരണം ശക്തമാക്കുമെന്നും ഷാഹുൽ ഹമീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.












#Raging #nursing #college #Chargesheet #says #it #was #brutal #incident #40 #witnesses #32 #documents #case

Next TV

Related Stories
ആയുഷ് സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിലെ കൂട്ടായ പ്രവർത്തനത്തിന് മികച്ച മാതൃക -മന്ത്രി മുഹമ്മദ് റിയാസ്

Jul 20, 2025 10:55 PM

ആയുഷ് സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിലെ കൂട്ടായ പ്രവർത്തനത്തിന് മികച്ച മാതൃക -മന്ത്രി മുഹമ്മദ് റിയാസ്

ആരോഗ്യ മേഖലയിലെ കൂട്ടായ പ്രവർത്തനത്തിന് മികച്ച മാതൃകയാണ് ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്...

Read More >>
വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; പത്ത് യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു

Jul 20, 2025 10:00 PM

വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; പത്ത് യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു

വിതുരയിൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭത്തിൽ കേസെടുത്ത്...

Read More >>
വടകര സ്വദേശിയായ ട്രാൻസ് യുവതിയുടെ മരണം; ആൺ സുഹൃത്ത് അറസ്റ്റിൽ

Jul 20, 2025 09:39 PM

വടകര സ്വദേശിയായ ട്രാൻസ് യുവതിയുടെ മരണം; ആൺ സുഹൃത്ത് അറസ്റ്റിൽ

വടകര സ്വദേശിയായ ട്രാൻസ് യുവതിയുടെ മരണം; ആൺ സുഹൃത്ത് അറസ്റ്റിൽ ...

Read More >>
കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Jul 20, 2025 09:05 PM

കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന്...

Read More >>
മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരഞ്ഞ് മണ്ണിടിച്ചൽ ശക്തം; കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണത്തിലും അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ

Jul 20, 2025 07:44 PM

മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരഞ്ഞ് മണ്ണിടിച്ചൽ ശക്തം; കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണത്തിലും അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ

മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരത്ത് മണ്ണിടിച്ചൽ ശക്തമായിട്ടും അധികാരികൾക്ക് മിണ്ടാട്ടമില്ലെന്ന്...

Read More >>
Top Stories










//Truevisionall