സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട് വീണ്ടും മണിപ്പൂർ; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി

സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട് വീണ്ടും മണിപ്പൂർ; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി
Jun 8, 2025 07:31 AM | By VIPIN P V

ഇംഫാല്‍: (truevisionnews.com) മണിപ്പൂരില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ബിഷ്ണുപുര്‍, കാചിങ് ജില്ലകളിലാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. മെയ്‌തേയ് തീവ്രസംഘടനയായ ആംരംഭായ് തെങ്കോലിന്റെ നേതാവ് കനാന്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

ഇയാളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം അക്രമത്തിലേക്ക് പോകുമെന്ന് കണ്ടാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇംഫാലില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും റോഡില്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ വെടിവെപ്പ് നടന്ന ശബ്ദവും കേട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് ആഭ്യന്തര സെക്രട്ടറി എന്‍. അശോക് കുമാര്‍ വിശദീകരിച്ചു.

ശനിയാഴ്ച രാത്രി 11.45 ഓടെയാണ് പ്രതിഷേധം തുടങ്ങിയത്. ഗവര്‍ണര്‍ എ.കെ ഭല്ലയുടെ ഉത്തരവിനെ തുടര്‍ന്ന് ആരംഭായ് തെങ്കോല്‍ ആയുധങ്ങള്‍ അടിയറവ് ചെയ്തിരുന്നു. വംശീയ കലാപത്തില്‍ പങ്കുള്ള കുക്കി സായുധ സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

മണിപ്പുരിലെ മൊറെയില്‍ നിന്ന് കുക്കി വിഭാഗത്തില്‍ നിന്നുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2023 ഒക്ടോബറില്‍ പോലീസുദ്യോഗസ്ഥനെ സ്‌നൈപ്പര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് നടന്നത്. ഇതിന്റെ പേരില്‍ കുക്കികളും പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കിടെയാണ് ആരംഭായ് തെങ്കോലിന്റെ ഭാഗത്തുനിന്നും പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.

Clashes erupt again Manipur Internet services suspended

Next TV

Related Stories
നാടകീയരംഗങ്ങള്‍.... ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കി, കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ ചാടിക്കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

Jul 14, 2025 03:52 PM

നാടകീയരംഗങ്ങള്‍.... ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കി, കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ ചാടിക്കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

1931 ജൂലൈ 13 ലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ച്ചാടി കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള....

Read More >>
ശ്രദ്ധിക്കുക....! സമൂസയും ജിലേബിയും ഇനി അധികം കഴിക്കേണ്ട; ​'സിഗരറ്റ് പോലെ' ആരോഗ്യത്തിന് ഹാനികരമെന്ന് കേന്ദ്രസർക്കാർ

Jul 14, 2025 03:32 PM

ശ്രദ്ധിക്കുക....! സമൂസയും ജിലേബിയും ഇനി അധികം കഴിക്കേണ്ട; ​'സിഗരറ്റ് പോലെ' ആരോഗ്യത്തിന് ഹാനികരമെന്ന് കേന്ദ്രസർക്കാർ

സമൂസയും ജിലേബിയും ഇനി അധികം കഴിക്കേണ്ട; ​'സിഗരറ്റ് പോലെ' ആരോഗ്യത്തിന് ഹാനികരമെന്ന്...

Read More >>
പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ

Jul 14, 2025 02:28 PM

പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ

ഗോവയ്ക്ക് ഗവർണറെ നിയമിച്ച് കേന്ദ്ര സർക്കാർ, ഗജപതി രാജു പുതിയ ഗോവ...

Read More >>
'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍'; അവകാശവാദവുമായി മലയാളി, അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്നും ആരോപണം

Jul 14, 2025 01:38 PM

'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍'; അവകാശവാദവുമായി മലയാളി, അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്നും ആരോപണം

ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ....

Read More >>
'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

Jul 14, 2025 12:49 PM

'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍....

Read More >>
ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

Jul 14, 2025 12:31 PM

ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റ്...

Read More >>
Top Stories

//Truevisionall