മലപ്പുറം: (truevisionnews.com) വളാഞ്ചേരിയിൽ മധ്യവയസ്കൻ കിണറ്റിൽ വീണ് മരിച്ചു. കാവുംപുറം കക്കഞ്ചിറ സ്വദേശി വിശ്വനാഥൻ (53) ആണ് മരിച്ചത്. അയൽവാസിയുടെ സംസ്കാര ചടങ്ങിന് പന്തൽ കെട്ടുന്നതിനിടെ കാൽ തെന്നി കിണറ്റിൽ വീഴുകയായിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മൃതദേഹം വളാഞ്ചേരി സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
.gif)

middle aged man died after falling well Valancherry.
