കാസര്‍കോട് പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി

കാസര്‍കോട് പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി
Jun 7, 2025 07:41 PM | By Susmitha Surendran

കാസര്‍കോട്: (truevisionnews.com)  പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. കാസര്‍കോട് തളങ്കര പാങ്കോട് എന്ന സ്ഥലത്ത് ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോട് കൂടിയാണ് സംഭവം. പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത് കയർ പൊട്ടിച്ച് ഓടി പോവുകയായിരുന്നു. അക്രമാസക്തമായ പോത്ത് ആൾക്കാരെ ആക്രമിക്കാൻ ശ്രമം നടത്തുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ആളുകൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പോത്തിനെ പിടിക്കാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പോത്ത് ഓടി തൊട്ടടുത്ത ആയിഷയുടെ വീട്ടുവളപ്പിൽ കയറുകയായിരുന്നു. ഉടനെ നാട്ടുകാർ കാസർകോട് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സീനിയർ ഫയർആൻഡ് റെസ്ക്യൂ ഓഫീസർ വി സുകുവിന്‍റെ നേതൃത്വത്തിൽ സേനയെത്തി ഒന്നരമണിക്കൂർ ശ്രമഫലമായിട്ടാണ് പോത്തിനെ പിടിക്കാൻ കഴിഞ്ഞത്.

പോത്ത് ഓടുന്ന വഴിയിൽ സേനയുടെ വലിയ റെസ്ക്യൂ നെറ്റ് കെട്ടി അതിൽ ഓടിച്ചു കയറ്റുകയായിരുന്നു. നാട്ടുകാരും സേനാംഗങ്ങളും കൂടി പിടിച്ചു കെട്ടിയതിനു ശേഷം അഷറഫ് തളങ്കര എന്നയാളെ ഏൽപ്പിച്ചു. സേനാംഗങ്ങളായ ഒ കെ പ്രജിത്ത്, എസ് അരുൺകുമാർ, വി എസ് ഗോകുൽ കൃഷ്ണൻ, എം എ വൈശാഖ്, അതുൽ രവി , ഹോം ഗാർഡുമാരായ ടി വി പ്രവീൺ, കെ വി ശ്രീജിത്ത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

buffalo brought slaughter Kasaragod festival ran away

Next TV

Related Stories
ദാരുണം....! ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് അപകടം; നെട്ടൂര്‍ സ്വദേശി യുവാവ് മരിച്ചു

Jul 12, 2025 06:39 AM

ദാരുണം....! ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് അപകടം; നെട്ടൂര്‍ സ്വദേശി യുവാവ് മരിച്ചു

കൊച്ചി ഉദയംപേരൂരിൽ ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവിന്...

Read More >>
കണ്ണൂർ തളിപ്പറമ്പ് താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍ നിരോധനം; ജില്ലാ കളക്ടറുടെ ഉത്തരവ്

Jul 12, 2025 06:04 AM

കണ്ണൂർ തളിപ്പറമ്പ് താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍ നിരോധനം; ജില്ലാ കളക്ടറുടെ ഉത്തരവ്

കണ്ണൂർ തളിപ്പറമ്പ് താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍, ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ അരുണ്‍...

Read More >>
കണ്ണൂരിൽ പുലിയിറങ്ങി? തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം വകുപ്പ്

Jul 11, 2025 11:11 PM

കണ്ണൂരിൽ പുലിയിറങ്ങി? തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം വകുപ്പ്

കണ്ണൂരിൽ പുലിയിറങ്ങി? തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം...

Read More >>
പോലീസ് അറിയിപ്പ്.....; കണ്ണൂർ തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം

Jul 11, 2025 11:04 PM

പോലീസ് അറിയിപ്പ്.....; കണ്ണൂർ തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം

കണ്ണൂർ തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം...

Read More >>
കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനത്തിൽ മിനി ലോറിയിടിച്ച് അപകടം; ഭാര്യയ്ക്കും മകനും പരിക്ക്

Jul 11, 2025 10:42 PM

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനത്തിൽ മിനി ലോറിയിടിച്ച് അപകടം; ഭാര്യയ്ക്കും മകനും പരിക്ക്

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനത്തിൽ മിനി ലോറിയിടിച്ച് അപകടം; ഭാര്യയ്ക്കും മകനും പരിക്ക്...

Read More >>
വടകരയിൽ പട്ടാപ്പകൽ മോഷണം; വീട് കുത്തി തുറന്നു, സംശയാസ്പദമായി കണ്ട സ്കൂട്ടറിൻ്റെ നമ്പർ വ്യാജം

Jul 11, 2025 09:45 PM

വടകരയിൽ പട്ടാപ്പകൽ മോഷണം; വീട് കുത്തി തുറന്നു, സംശയാസ്പദമായി കണ്ട സ്കൂട്ടറിൻ്റെ നമ്പർ വ്യാജം

വടകരയിൽ നഗരസഭ പരിധിയിൽ മേപ്പയിലിൽ പട്ടാപ്പകൽ മോഷണം, വീട് കുത്തി...

Read More >>
Top Stories

//Truevisionall