തിളച്ച പാലിൽ വീണ് മൂന്നു വയസ്സുകാരി മരിച്ചു

തിളച്ച പാലിൽ വീണ് മൂന്നു വയസ്സുകാരി മരിച്ചു
Mar 27, 2025 03:17 PM | By VIPIN P V

ജയ്പൂർ: (www.truevisionnews.com) ദീഗ് ജില്ലയി​ലെ വീട്ടിൽ തിളച്ചുമറിയുന്ന പാൽ പാത്രത്തിലേക്ക് അബദ്ധത്തിൽ വീണ മൂന്ന് വയസ്സുകാരി മരണത്തിന് കീഴടങ്ങി. ഗുരുതരമായ പൊള്ളലേറ്റ് ജയ്പൂരിൽ ചികിത്സയിലായിരുന്ന സരിക എന്ന പെൺകുഞ്ഞ് ബുധനാഴ്ച രാത്രിയോടെ മരിച്ചു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൂച്ചയെ കണ്ട കുട്ടി ഭയന്ന് ഓടുന്നതിനിടയിൽ ആണ് സംഭവം. അബദ്ധത്തിൽ സ്റ്റൗവിലെ തിളച്ച പാൽ പാത്രത്തിൽ വീഴുകയായിരുന്നുവെന്ന് മുത്തച്ഛൻ ഹരിനാരായണൻ പറഞ്ഞു.

നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. 

‘ചെറിയ അശ്രദ്ധക്ക് വലിയ വിലയൊടുക്കേണ്ടിവരും. അതാണ് എന്റെ മകളുടെ കാര്യത്തിൽ സംഭവിച്ചത്. എല്ലാ കുടുംബങ്ങളും കുട്ടികളെ ശ്രദ്ധയോടെ പരിപാലിക്കണ’മെന്ന് സരികയുടെ പിതാവ് പറഞ്ഞു.

#Three #year #old #girl #dies #falling #boiling #milk

Next TV

Related Stories
ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

May 9, 2025 03:35 PM

ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

അഹ്മദാബാദ് -കൊൽക്കത്ത എക്സ്പ്രസിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

Read More >>
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
Top Stories