തൊടുപുഴ ബിജു കൊലക്കേസ്; മുഖ്യപ്രതി ജോമോൻ മുമ്പും ക്വട്ടേഷൻ നൽകിയിരുന്നുവെന്ന് അയൽവാസി

തൊടുപുഴ ബിജു കൊലക്കേസ്; മുഖ്യപ്രതി ജോമോൻ മുമ്പും ക്വട്ടേഷൻ നൽകിയിരുന്നുവെന്ന് അയൽവാസി
Mar 24, 2025 07:17 AM | By VIPIN P V

ഇടുക്കി: (www.truevisionnews.com) ബിജുവിനെ അപായപ്പെടുത്താൻ ജോമോൻ മുൻപ് രണ്ടു തവണ ക്വട്ടേഷൻ നൽകിയതറിയാമെന്ന് അയൽവാസി പ്രശോഭ്. ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ കൊച്ചിയിലെ കണ്ടെയ്നർ സാബുവിന്റെ അനുയായികൾക്കാണ് കൊട്ടേഷൻ നൽകിയത് എന്നും പ്രശോഭ് പറഞ്ഞു.

കൃത്യത്തിൽ കണ്ടെയ്നർ സാബുവിന്‍റെ പങ്കാളിത്തത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ആണ് പ്രശോഭിന്റെ വെളിപ്പെടുത്തൽ. മുഖ്യപ്രതി ജോമോൻ ബിജുവിനെ അപായപ്പെടുത്താൻ മുൻപും ക്വട്ടേഷൻ നൽകി.

കൊട്ടേഷൻ കൊടുത്തത് കൊച്ചിയിലെ കണ്ടെയ്നർ സാബുവിനാണ്. വീട് ആക്രമിക്കാൻ ആയിരുന്നു സാബുവിന്റെ പദ്ധതി. ഇതിൽ താല്പര്യമില്ലാത്തതിനെ തുടർന്ന് ജോമോൻ പിന്മാറുകയായിരുന്നു.

തുടർന്നാണ് സാബുവിനെ അനുയായിയും കാപ്പ ചുമത്തപ്പെട്ട ആഷിക്കിന് ക്വട്ടേഷൻ നൽകിയത്. 6 ലക്ഷം രൂപയ്ക്കാണ് കൊട്ടേഷൻ നൽകിയതെന്നാണ് വിവരം എന്ന് പ്രശോഭ് പറഞ്ഞു.

ബിജുവിനെ പീഡിപ്പിച്ച് പണം വാങ്ങാൻ ആയിരുന്നു ജോമോന്റെ ലക്ഷ്യം. ജോമോനും ബിജുവും തമ്മിലുള്ള തർക്കത്തിൽ നേരത്തെ മധ്യസ്ഥത വഹിച്ചയാളാണ് പ്രശോഭ്. സിപിഎം ഏരിയാ കമ്മറ്റി അംഗമാണ് പ്രശോഭ്.

ജോമോൻ പറഞ്ഞത് അനുസരിച്ച് ആണാ മധ്യസ്ഥ ചർച്ച നടത്തിയത്. എന്നാൽ പണം ഒന്നും നൽകാനില്ലെന്ന് ആയിരുന്നു ബിജുവിനെ മറുപടിയൊന്നും പ്രശോഭ് പറഞ്ഞു.

#ThodupuzhaBiju #murdercase #Neighbor #says #main #accused #Jomon #quotations #before

Next TV

Related Stories
ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

May 22, 2025 08:48 AM

ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക്...

Read More >>
കാലവർഷം അരികെ; മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും, വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

May 22, 2025 07:21 AM

കാലവർഷം അരികെ; മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും, വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയുണ്ടാകുമെന്നാണ്...

Read More >>
Top Stories