നീലഗിരി കളറാകുന്നു! കാത്തിരുന്ന ഊട്ടി പുഷ്പമേള മേയ് മാസത്തിൽ.. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പുഷ്‌പോത്സവം

നീലഗിരി കളറാകുന്നു! കാത്തിരുന്ന ഊട്ടി പുഷ്പമേള മേയ് മാസത്തിൽ.. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പുഷ്‌പോത്സവം
Mar 22, 2025 04:56 PM | By Vishnu K

(truevisionnews.com) ഊട്ടി എല്ലായ്പ്പോഴും മനോഹരിയാണ്. തണുപ്പു നിറഞ്ഞ കാലാവസ്ഥ, പച്ചപ്പ്, കോടമഞ്ഞ്, കൊളോണിയൽ നിർമ്മിതികൾ, വ്യൂ പോയിന്‍റുകൾ, ബോട്ടാണിക്കൽ ഗാർഡൻ... എത്ര കണ്ടാലും മടുക്കാത്ത നാടും കാഴ്ചകളും! തേടിയെത്തുന്ന സഞ്ചാരികൾക്കായി ഏറ്റവും മികച്ചതു മാത്രം നല്കുന്ന ഊട്ടിയിൽ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്താണെന്ന് അറിയുമോ? ഊട്ടി പുഷ്പമേള. സ്ഥിരം പച്ചപ്പിനൊപ്പം വർണ്ണങ്ങൾ വാരിവിതറി നിൽക്കുന്ന ഊട്ടി ഫ്ലവർ ഷോ കാണിച്ചു തരുന്നത്.

മുടക്കമില്ലാതെ ഈ വർഷവും ഊട്ടി പുഷ്പമേളയ്ക്കായി ഒരുങ്ങുകയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുഷ്പങ്ങൾ മാത്രമല്ല, പുഷ്പാലങ്കാരങ്ങൾ, സാംസ്കാരിക പരിപാടികൾ, മത്സരങ്ങൾ എന്നിങ്ങനെ ആകർഷണീയമായ ഒരുപാട് കാര്യങ്ങളുമായാണ് പുഷ്പമേളയ്ക്ക് ഊട്ടി തയ്യാറെടുക്കുന്നത്. വസന്തത്തിന്‍റെ വിസ്മയ കാഴ്ചകളാണ് ഊട്ടി ഓരോ തവണയും കാണിച്ചുതരുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്ന് സന്ദര്‍ശകർ ഇതിൽ പങ്കെടുക്കാനായി എത്തുന്നു

ഊട്ടി പുഷ്പമേള 2025

ഈ വർഷം 127-ാ മത് ഊട്ടി പുഷ്പമേളയാണ് നടക്കുന്നത്. മേയ് 16 മുതൽ 21 വരെ ആറ് ദിവസം നീണ്ടുനിൽക്കുന്ന പുഷ്പമേള ഊട്ടി ബോട്ടാണിക്കൽ ഗാർഡനിൽ നടക്കും. അരലക്ഷത്തിലധികം ചെടിച്ചട്ടികൾ, അഞ്ച് ലക്ഷത്തോളം തൈകൾ, പൂക്കൾ എന്നിങ്ങനെ അതിശയിപ്പിക്കുന്ന കാഴ്ചകൾ ഒരുപാട് ഇത്തവണ ഒരുക്കും. തെക്കേ ഇന്ത്യയിലെ ഏറ്റവുംവലിയ പുഷ്‌പോത്സവം എന്ന വിശേഷണത്തോടെ നൂറു ശതമാനവും നീതി പുലർത്തുന്ന കാഴ്ചകളാണ് ഈ പുഷ്പമേളയിൽ ഇവിടെ കാത്തിരിക്കുന്നത്. കാഴ്ചകളുടെ പുതുവസന്തമാണ് എല്ലാ പുഷ്പമേളയ്ക്കും ഊട്ടി ഒരുക്കുന്നത്.

വെജിറ്റബിള്‍ ഷോ

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പച്ചക്കറി പ്രദര്‍ശനവും ഇത്തവണയും മുടങ്ങാതെയുണ്ട്. പതിമൂന്നാമത് വെജിറ്റബിൾ ഷോ നീലഗിരി ജില്ലയിലെ കോത്തഗിരി നെഹ്റു പാര്‍ക്കില്‍ മേയ് മൂന്ന്, നാല് തീയതികളില്‍ നടക്കും. നീലഗിരി, കോത്താഗിരി, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലുള്ള, വളരുന്ന പച്ചക്കറികളുടെ പ്രദർശനമാണ് ഇത്. ഇവയുടെ ചെടികൾ, വിത്തുകൾ, എന്നിവയെല്ലാം ഇവിടെ പരിചയപ്പെടാം.

സ്പൈസ് ഷോ

കൂടാതെ സുഗന്ധദ്രവ്യമേളയും ഒരുക്കിയിട്ടുണ്ട്. ..

ഗൂഡല്ലൂരില്‍ മേയ് ഒന്‍പതു മുതല്‍ 11 വരെ മൂന്നു ദിവസങ്ങളിലായി സുഗന്ധദ്രവ്യങ്ങളുടെ പ്രദര്‍ശന, വിപണനമേള നടക്കും.

റോസ് മേള

ഊട്ടി പുഷ്പമേള പോലെതന്നെ ആരാധകരുള്ളതാണ് റോസാപ്പൂക്കളുടെ പ്രദർശനത്തിനും. ഫ്ലവർഷോയ്ക്ക് മുന്നോടിയായാണ് റോസ് മേളയുള്ളത്. 20-ാമത് ഊട്ടി റോസ് ഷോ ഊട്ടി ഗവൺമെന്‍റ് റോസ് ഗാർഡനിൽ മേയ് 10 മുതൽ 12 വരെ നടക്കും.

ഫ്രൂട്ട് ഷോ

65-ാമത് ഫ്രൂട്ട് ഷോ കൂനൂരിലെ സിംസ് പാർക്കിൽ മേയ് 23 മുതൽ 26 വരെ നടക്കും. കൂനൂരിലും ഊട്ടിയിലും മാത്രമല്ല, ഇന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നുള്ള പഴങ്ങളുടെ പ്രദർശനം ഇവിടെ ഒരുക്കും

തോട്ടവിള പ്രദർശനം

ഈ വർഷം ആദ്യമായാണ് ഊട്ടിയിൽ തോട്ടവിള പ്രദർശനം ഒരുക്കുന്നത്. ഗവൺമെന്‍റ് കട്ടേരി പാർക്കിൽ മേയ് 31 മുതൽ ജൂൺ 1 വരെയാണ് പ്ലാന്‍റേഷൻ ക്രോപ് ഷോ നടക്കുന്നത്.

ഊട്ടി പുഷ്പമേള ടിക്കറ്റ് ബുക്കിങ്

ഊട്ടി പുഷ്പമേളയും ഒപ്പം മറ്റു പ്രദർശനങ്ങളും കാണാൻ ടിക്കറ്റ് ആവശ്യമാണ്. പ്രദർശനം നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് നേരിട്ട് എടുക്കാനും അല്ലെങ്കിൽ ഓണ്‍ലൈൻ ആയി നേരത്തെ എടുക്കുവാനും സാധിക്കും. നിങ്ങൾ സന്ദർശിക്കുന്ന തിയതി, പ്രദര്‍ശനം, ആവശ്യമുള്ള ടിക്കറ്റുകളുടെ എണ്ണം- കുട്ടികൾ, മുതിർന്നവർ, ക്യാമറ തുടങ്ങിയവ-, പേര്, മറ്റ് ആവശ്യമായ വിവരങ്ങൾ എന്നിവ നല്കി ബുക്ക് ചെയ്യാം.

ഊട്ടി പുഷ്പമേള ടിക്കറ്റ് നിരക്ക്

മുതിർന്നവർ - 100

കുട്ടികൾ 5-10 വയസ്സ് - 50

സ്റ്റിൽ ക്യാമറ - 50

വീഡിയോ ക്യാമറ -100

ഫോട്ടോ ഷൂട്ട് - 5000 എന്നിങ്ങനെയാണ് നിരക്ക്.

#nilgiris #colorful #OotyFlowerFestival#May #biggest #flowerfestival #SouthIndia

Next TV

Related Stories
 ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

Apr 30, 2025 08:16 AM

ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

വയനാടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആറാട്ടുപ്പാറ , മകുടപ്പാറ, പക്ഷിപ്പാറ...

Read More >>
നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

Apr 29, 2025 09:14 PM

നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

ആര്യങ്കാവ് ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം....

Read More >>
മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

Apr 17, 2025 08:34 PM

മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

ദക്ഷിണേന്ത്യയിലെ പ്രമുഖ നദികളിലൊന്നായ കാവേരി നദിക്ക് കുറുകെയാണ് ഈ മനോഹരമായ ടെറസ് ഗാർഡൻ...

Read More >>
പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

Apr 15, 2025 10:27 PM

പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

കാടും മലയും കീഴടക്കി ഉയരങ്ങള്‍ താണ്ടുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും ലക്ഷ്യസ്ഥാനത്തെത്തിയാല്‍ കാണുന്ന കാഴ്ചകള്‍ മനസിനും ശരീരത്തിനും...

Read More >>
Top Stories