( www.truevisionnews.com ) ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചാഹലും നടിയും നര്‍ത്തകിയുമായ ധനശ്രീ വര്‍മയും നിയമപരമായി വിവാഹബന്ധം വേര്‍പിരിഞ്ഞിരിക്കുകയാണ്. വ്യാഴാഴ്ചയാണ് മുംബൈ ബാന്ദ്രയിലെ കുടുംബകോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്. വിവാഹമോചനക്കേസ് പരിഗണിച്ച വ്യാഴാഴ്ച, ചാഹലും ധനശ്രീയും കോടതിയിലെത്തിയിരുന്നു.

വിവാഹമോചനം അനുവദിച്ച ദിവസം ചാഹല്‍ കോടതിയിലെത്തിയത് ടീഷര്‍ട്ട് ധരിച്ചായിരുന്നു. എന്നാല്‍, ആ ടീഷര്‍ട്ടിലെ വാചകം ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. 'ബീ യുവര്‍ ഓണ്‍ ഷുഗര്‍ ഡാഡി' എന്നായിരുന്നു ചാഹലിന്റെ ടീഷര്‍ട്ടിലെ വാചകം.
ഇത് ധനശ്രീക്കുള്ള സന്ദേശമാണെന്നായിരുന്നു സാമൂഹികമാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെട്ടത്. ടീഷര്‍ട്ടിന് മുകളില്‍ ജാക്കറ്റും ധരിച്ചാണ് ചാഹല്‍ കോടതിയിലേക്ക് വന്നത്. പിന്നീട് കോടതിയില്‍നിന്ന് മടങ്ങുന്നതിനിടെയാണ് ജാക്കറ്റ് മാറ്റിയത്. ഇതോടെയാണ് ടീഷര്‍ട്ടിലെ വാചകവും ശ്രദ്ധിക്കപ്പെട്ടത്.
പണത്തിനോ സമ്മാനങ്ങള്‍ക്കോ മറ്റുള്ളവരെ ആശ്രയിക്കാതെ സാമ്പത്തികമായി സ്വതന്ത്രനായ ഒരാളെ സൂചിപ്പിക്കാനാണ് 'ബീ യുവര്‍ ഓണ്‍ ഷുഗര്‍ ഡാഡി' എന്ന വാചകം ഉപയോഗിക്കുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട് ചാഹല്‍ ധനശ്രീക്ക് നല്‍കേണ്ട ജീവനാംശതുകയെക്കുറിച്ച് നേരത്തെതന്നെ ചര്‍ച്ചയായിരുന്നു.
ഈ സാഹചര്യത്തില്‍ ധനശ്രീക്ക് കൃത്യമായ സന്ദേശം നല്‍കുന്നതിനാണ് ചാഹല്‍ ഈ ടീഷര്‍ട്ട് ധരിച്ച് കോടതിയിലെത്തിയതെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലെ അഭിപ്രായം.
#yuzvendra #chahal #be #your #own #sugar #daddy #tshirt #dhanashreeverma
