'പഞ്ഞിക്കിടും, കൊല്ലാനറിയാം'; ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങള്‍ക്ക് ഭീഷണി

'പഞ്ഞിക്കിടും, കൊല്ലാനറിയാം';  ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങള്‍ക്ക് ഭീഷണി
Mar 21, 2025 10:44 AM | By Susmitha Surendran

മലപ്പുറം : (truevisionnews.com) മലപ്പുറത്ത് ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങള്‍ക്ക് ഭീഷണി. തുവ്വൂരിലെ ഗ്യാലക്സി ക്ലബ്ബ് അംഗങ്ങള്‍ക്ക് നേരെയാണ് ലഹരി സംഘത്തിന്റെ കൊലവിളി.

പഞ്ഞിക്കിടുമെന്നും കൊല്ലനറിയാമെന്നും ലഹരി സംഘം ഭീഷണി മുഴക്കി. കഴിഞ്ഞ ദിവസമാണ് മലപ്പുറം തുവ്വൂരില്‍ കഞ്ചാവുമായി മൂന്നംഗ സംഘത്തെ ക്ലബ്ബ് അംഗങ്ങള്‍ പിടികൂടിയത്.

ഷെഫീഖ്, അജ്മല്‍, ഇബ്രാഹിം എന്നിവരായിരുന്നു പിടിയിലായത്. ഇതിന് ശേഷം സംഘത്തെ ക്ലബ്ബ് അംഗങ്ങള്‍ പൊലീസില്‍ ഏല്‍പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രതികളില്‍ ഒരാള്‍ ക്ലബ്ബ് അംഗങ്ങളില്‍ ഓരാളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

'നിന്റെ കഷ്ടകാലം തുടങ്ങിയെന്നും ഈ പറയുന്നത് റെക്കോര്‍ഡ് ചെയ്ത് വെച്ചോ' എന്നും ഇയാള്‍ ഭീഷണി മുഴക്കി. തുവ്വൂരില്‍ നിനക്ക് എന്ത് അവാര്‍ഡ് കിട്ടിയാലും പഞ്ഞിക്കിടും. വീട്ടില്‍ കയറി തല്ലും. കൊല്ലാന്‍ അറിയാം.

ഭാര്യ സൗദിയിലാണെന്ന് അറിയാമെന്നും അവരെ അവിടെ നിന്ന് പൊക്കാനുള്ള വഴിയുണ്ടെന്നും ഇയാള്‍ പറയുന്നു. ഫോണ്‍ സംഭാഷണത്തിലുടനീളം ഭീഷണിക്ക് പുറമേ അസഭ്യവാക്കുകളും ഇയാള്‍ ഉപയോഗിക്കുന്നുണ്ട്.

#Club #members #who #caught #drug #gang #Malappuram #receive #threats.

Next TV

Related Stories
കോഴിക്കോട് താമരശേരി ചുരത്തിൽ ബസ് കേടായതിനെ തുടർന്ന്  ഗതാഗത തടസം

Mar 28, 2025 07:07 AM

കോഴിക്കോട് താമരശേരി ചുരത്തിൽ ബസ് കേടായതിനെ തുടർന്ന് ഗതാഗത തടസം

ഇന്ന് രാവിലെ നാലുമണിയോടെയാണ് ചുരം ആറാംവളവില്‍ കേടാവുന്നത്....

Read More >>
മാസപ്പടി കേസ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

Mar 28, 2025 06:25 AM

മാസപ്പടി കേസ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

എക്‌സാലോജിക്, സിഎംആര്‍എല്‍ ഇടപാടില്‍ അന്വേഷണം വേണമെന്നാണ്...

Read More >>
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയ ഓടയില്‍ കാല്‍കുടുങ്ങി; കറവപ്പശു ചത്തു

Mar 28, 2025 06:02 AM

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയ ഓടയില്‍ കാല്‍കുടുങ്ങി; കറവപ്പശു ചത്തു

തീറ്റ തിന്നുന്നതിനിടെ പശുവിന്‍റെ കാലുകൾ ഓടയില്‍ കുടുങ്ങുകയായിരുന്നു....

Read More >>
അതിര്‍ത്തി തര്‍ക്കം കലാശിച്ചത് അക്രമത്തിൽ; കണ്ണൂരിൽ വയോധികനെ ബന്ധു കോടാലി കൊണ്ട് വെട്ടി

Mar 28, 2025 05:53 AM

അതിര്‍ത്തി തര്‍ക്കം കലാശിച്ചത് അക്രമത്തിൽ; കണ്ണൂരിൽ വയോധികനെ ബന്ധു കോടാലി കൊണ്ട് വെട്ടി

അതിര്‍ത്തി തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു....

Read More >>
Top Stories