ആവശ്യക്കാർക്ക് പാക്കറ്റിലാക്കി എംഡിഎംഎ വിൽപന; യുവാവ് പിടിയിൽ

 ആവശ്യക്കാർക്ക് പാക്കറ്റിലാക്കി എംഡിഎംഎ വിൽപന;  യുവാവ് പിടിയിൽ
Mar 20, 2025 10:01 PM | By Vishnu K

പത്തനംതിട്ട : (www.truevisionnews.com) പന്തളം കുരമ്പാലയിൽ നിന്നും എംഡിഎംഎയുമായി യുവാവിനെ ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടി. ആലപ്പുഴ തൃക്കുന്നപ്പുഴ പല്ലന നെടുംപറമ്പിൽ അനി (35) ആണ് പിടിയിലായത്.

കുരമ്പാലയിലെ പലചരക്കു പൂജ സാധനങ്ങൾ വിൽക്കുന്ന മാധവി എന്ന കടയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കടയുടമ പ്രദീപിന്റെ ബന്ധുവാണ് ഇയാൾ . ഇയാളുടെ പക്കൽ നിന്നും മൂന്ന് ഗ്രാമോളം എംഡിഎംഎ കണ്ടെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു. മാസങ്ങളായി ലഹരി മരുന്ന് കച്ചവടം ചെയ്യുന്നതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

രാവിലെ ബന്ധുവിനൊപ്പം കടയിലിരിക്കുന്ന ഇയാൾ ബന്ധു വീട്ടിൽ പോകുന്ന സമയം നോക്കി സിസിടിവി ഓഫാക്കും. തുടർന്ന് ആവശ്യക്കാരെ വിളിച്ചുവരുത്തി ലഹരിമരുന്ന് കൈമാറും.

ബന്ധു തിരികെ വരുമ്പോഴേക്കും സിസിടിവി ഓണാക്കുകയും ചെയ്യും. ഇതായിരുന്നു കച്ചവടരീതി. പന്തളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. അടൂർ ഡി വൈ എസ് പി യുടെ നിർദേശപ്രകാരം എസ് ഐ അനീഷ്‌ അബ്രഹാം, എ എസ് ഐ രാജു, എസ് സി പി ഓ അജീഷ് എന്നിവരും ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തി നടപടി കൈക്കൊണ്ടത്.

#Youth #arrested #elling #MDMA #packets #needy #people

Next TV

Related Stories
Top Stories