പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ട കലക്ടറേറ്റിനു ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് കലക്ടറുടെ ഔദ്യോഗിക ഇ–മെയിലിലേക്ക് ബോംബ് ഭീഷണി സന്ദേശം വന്നത്.

2001 പാര്‍ലമെന്റ് ആക്രമണത്തിലെ മുഖ്യപ്രതിയായ അഫ്സല്‍ ഗുരുവുമായി ബന്ധപ്പെട്ട പരാമർശങ്ങളാണ് ഇ–മെയിലിൽ ഉണ്ടായിരുന്നത്. കലക്ടറേറ്റിൽ ആർഡിഎക്സ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. കലക്ടർ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ ജീവനക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ജീവനക്കാരെ പുറത്തേക്കു മാറ്റി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കെട്ടിടത്തിൽ പരിശോധന നടത്തി.
#Bomb #threat #Collectorate #Email #message #claims #RDX #planted #building
