(truevisionnews.com) ഉണർന്നാലുടൻ നല്ല തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകണം. ചർമത്തിൽ അധികമായുണ്ടാകുന്ന എണ്ണമയത്തെ നീക്കം ചെയ്ത് ചർമത്തിന് ഫ്രഷ് ലുക്ക് നൽകാൻ ഇത് സഹായിക്കും.

തണുത്ത വെള്ളം കൊണ്ട് മുഖം കഴുകിയാലുണ്ടാകുന്ന ഗുണങ്ങൾ ഇവയൊക്കെ :-
1. തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകുന്നതും ഐസ് പാക്ക് വച്ച് മുഖത്ത് മസാജ് ചെയ്യുന്നതും ചർമത്തെ കൂടുതൽ ചെറുപ്പമാക്കും. തണുത്ത വെള്ളത്തിൽ മുഖം കഴുകുമ്പോൾ ചർമത്തിലെ പാടുകളും ചുളിവുകളും അകലുകയും മുഖചർമം സുന്ദരമാവുകയും ചെയ്യും.
2. ഡൾ ആയിരിക്കുന്ന ചർമത്തെ പുനരുജ്ജീവിപ്പിക്കാൻ തണുത്ത വെള്ളത്തിനു കഴിയും. ചർമത്തിന് ഊർജം നൽകാനും കൂടുതൽ തേജസ്സു നൽകാനും ഇതിന് സാധിക്കും. തണുത്ത വെള്ളം രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നതിനാൽ ചർമത്തിനു തെളിച്ചവും തിളക്കവും ലഭിക്കും.
3. ചർമസുഷിരത്തിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ അകറ്റാൻ തണുത്തവെള്ളം സഹായിക്കും. ചൂടുവെള്ളത്തിൽ മുഖം കഴുകുമ്പോൾ ചർമത്തിലെ സുഷിരങ്ങൾ അടഞ്ഞു പോവുകയാണ് ചെയ്യുന്നത്. എന്നാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ ചർമസുഷിരങ്ങൾ തുറന്നു വരുകയും മാലിന്യങ്ങൾ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.
4. സൂര്യതാപത്തിൽ നിന്നു ചർമത്തെ സംരക്ഷിക്കാൻ തണുത്തവെള്ളത്തിനു കഴിയും. വെയിലത്ത് പുറത്തു പോയി വരുമ്പോൾ മുഖം നല്ല തണുത്ത വെള്ളത്തിൽ കഴുകിയാൽ സൂര്യതാപമേറ്റുള്ള ബുദ്ധിമുട്ടുകൾ മാറും. സൂര്യതാപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനുള്ള കഴിവ് തീർച്ചയായും തണുത്ത വെള്ളത്തിനുണ്ട്.
#wash #your #face #with #cold #water? #know #this....
