(truevisionnews.com) മെറ്റയുടെ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയുയർത്തി ഓപ്പൺ സോഴ്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ബ്ലൂസ്‌കൈ പുതിയൊരു ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്.

“ഫ്ലാഷ്‌സ്” എന്ന പേരുള്ള ഈ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പ് നിലവിൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ ലഭ്യമാണ്.
അവതരിപ്പിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ 30,000 ഡൗൺലോഡുകൾ നേടിയ ഈ സ്വതന്ത്ര ആപ്പ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ലഭ്യമല്ല.
ഇൻസ്റ്റാഗ്രാമിനോട് സാമ്യമുള്ള ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പാണ് ബ്ലൂസ്‌കൈയുടെ ഫ്ലാഷ്‌സ്.
ബ്ലൂസ്‌കൈയുടെ ഡീസെൻട്രലൈസ്ഡ് എ.റ്റി പ്രോട്ടോക്കോൾ (Authenticated Transfer Protocol) അനുസരിച്ച് ജർമ്മനിയിലെ ബർലിനിൽ നിന്നുള്ള ഡെവലപ്പറായ സെബാസ്റ്റ്യൻ വോഗൽസാങ് ആണ് ഫ്ലാഷ്‌സ് വികസിപ്പിച്ചത്.
ഫ്ലാഷ്‌സിന്റെ സവിശേഷതകൾ:
. ഇൻസ്റ്റാഗ്രാമിന് സമാനമായ ഇന്റർഫേസ്
. നാല് ഫോട്ടോകൾ വരെയും ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളും അപ്‌ലോഡ് ചെയ്യാം
. ആപ്പിനുള്ളിലെ ഫിൽട്ടറുകളും എഡിറ്റിംഗ് ടൂളുകളും ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാം
. ഫ്ലാഷ്‌സിൽ ഇടുന്ന പോസ്റ്റുകൾ ബ്ലൂസ്‌കൈയിലും ലഭ്യമാകും
. രണ്ട് ആപ്പുകൾ വഴിയും റിയാക്ഷനുകളും കമന്റുകളും നൽകാം
. ഇൻസ്റ്റാഗ്രാമിന് സമാനമായി ഡിഎം (ഡയറക്ട് മെസേജ്) സൗകര്യം
നിലവിൽ സൗജന്യമായി ഉപയോഗിക്കാവുന്ന ഫ്ലാഷ്‌സിൽ പണം നൽകി ഉപയോഗിക്കാവുന്ന പ്രീമിയം ഫീച്ചറുകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
#Will #Flashes #be #challenge #Instagram
