ഗൂ​ഗിൾ മാപ്പ് നോക്കിപ്പോയി വഴിതെറ്റി, കാർ പുഴയിൽ വീണു; അഞ്ചം​ഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

ഗൂ​ഗിൾ മാപ്പ് നോക്കിപ്പോയി വഴിതെറ്റി, കാർ പുഴയിൽ വീണു; അഞ്ചം​ഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
Mar 17, 2025 08:10 AM | By Susmitha Surendran

തിരുവില്വാമല :(truevisionnews.com) രാത്രിയിൽ ഗൂഗിൾ മാപ്പ് നോക്കി തടയണയിലൂടെ സഞ്ചരിച്ച കാർ പുഴയിലേക്ക് പതിച്ചു. കാറിലുണ്ടായിരുന്ന അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി - തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത്ക്കടവ് തടയണയിൽ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

മലപ്പുറം കോട്ടക്കൽ ചേങ്ങോട്ടൂർ മന്താരത്തൊടി വീട്ടിൽ ബാലകൃഷ്ണൻ (57), സദാനന്ദൻ, വിശാലാക്ഷി, രുഗ്മിണി, കൃഷ്ണപ്രസാദ്‌ എന്നിവരാണ് രക്ഷപ്പെട്ടത്. കുത്താമ്പുള്ളിയിൽ നിന്നും കൈത്തറി തുണികളും മറ്റും വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

തിരുവില്വാമല ഭാഗത്തുനിന്ന് പുഴയിലെ തടയണയിലേക്കിറങ്ങിയ ഉടൻ ദിശതെറ്റി പുഴയിലകപ്പെടുകയായിരുന്നു. ഒപ്പം മറ്റൊരു കാറിലുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് പുഴയിലകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്.

കാർ വീണ ഭാഗത്ത് പുഴയിൽ അഞ്ചടിയോളം മാത്രമെ വെള്ളമുണ്ടയായിരുന്നുള്ളു. കരയിൽ നിന്ന് ഏകദേശം 30 മീറ്ററോളം ദൂരത്തിലാണ് കാർ പതിച്ചത്. പഴയന്നൂർ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മുൻപും ഈ ഭാഗത്ത് ഇത്തരം അപകടങ്ങൾ നടന്നിട്ടുണ്ട്.

#car #driving #through #dam #looking #Google #Maps #night #fell #river.

Next TV

Related Stories
കേരളത്തിൽ ജാഗ്രത, ആൻഡമാൻ കടലിൽ കാലവർഷമെത്തി; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

May 13, 2025 02:40 PM

കേരളത്തിൽ ജാഗ്രത, ആൻഡമാൻ കടലിൽ കാലവർഷമെത്തി; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

ആൻഡമാൻ കടലിൽ കാലവർഷമെത്തി, കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക്...

Read More >>
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

May 13, 2025 11:39 AM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു ...

Read More >>
പാനൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

May 13, 2025 11:20 AM

പാനൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

പാനൂരിൽ സ്റ്റീൽ ബോംബുകൾ...

Read More >>
Top Stories










GCC News