പാർപ്പിടാവശ്യത്തിനുള്ള കെട്ടിടത്തിൽ കള്ള് ഷാപ്പ്, അനധികൃത നിർമ്മാണവും തകൃതി, പൂട്ടിച്ച് പഞ്ചായത്ത്

പാർപ്പിടാവശ്യത്തിനുള്ള കെട്ടിടത്തിൽ കള്ള് ഷാപ്പ്, അനധികൃത നിർമ്മാണവും തകൃതി, പൂട്ടിച്ച് പഞ്ചായത്ത്
Mar 15, 2025 09:07 AM | By Susmitha Surendran

തൃശൂർ :  (truevisionnews.com)  പുന്നയൂർക്കുളം അണ്ടത്തോട് തങ്ങൾപടി 310 ബീച്ചിലെ കള്ള്ഷാപ്പ് പൂട്ടി. കള്ള് ഷാപ്പിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറി ഷാപ്പ് പൂട്ടിച്ചത്.

പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി ശ്രീലത, ജെ.എസ് ജയകുമാർ, വടക്കേക്കാട് പോലീസ് എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ യൂസഫ്, രാജൻ, നസൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തിയാണ് ഷാപ്പ് പൂട്ടിയത്.

പാർപ്പിടാവശ്യത്തിനുള്ള കെട്ടിടത്തിലാണ് ഷാപ്പ് പ്രവർത്തിക്കുന്നതെന്നും, കെട്ടിടത്തിൽ അനധികൃതമായി നിർമ്മാണ പ്രവർത്തികൾ നടത്തിയിട്ടുള്ളതായും പഞ്ചായത്ത് അധികൃതർ കണ്ടെത്തിയിരുന്നു.

ഇതു സംബന്ധിച്ച് നോട്ടിസ് നൽകിയിരുന്നെങ്കിലും ഷാപ്പിൻ്റെ പ്രവർത്തനം തുടർന്നു പോരുകയായിരുന്നു. ഷാപ്പ് പ്രവർത്തനം പൂട്ടിച്ചതിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ആഹ്ലാദ പ്രകടനം നടത്തി.

#toddy #shop #Thangalpadi #310 #Beach #Andathode #Punnayoorkulam #closed.

Next TV

Related Stories
വർഗീയതയ്‌ക്ക്‌ കുടപിടിക്കുന്നു; പത്രപ്രവർത്തക യൂണിയനെതിരെ ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ

Jul 13, 2025 09:35 PM

വർഗീയതയ്‌ക്ക്‌ കുടപിടിക്കുന്നു; പത്രപ്രവർത്തക യൂണിയനെതിരെ ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ

കേരള പത്രപ്രവർത്തക യൂണിയനെതിരെ തുറന്ന പ്രതിഷേധവുമായി ദേശാഭിമാനിയിലെ മധ്യമ പ്രവർത്തകർ...

Read More >>
അടിയന്തര ഇടപെടൽ വേണം; 'നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നു', പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

Jul 13, 2025 09:09 PM

അടിയന്തര ഇടപെടൽ വേണം; 'നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നു', പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി...

Read More >>
ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി: ഇടുക്കി അടിമാലിയിൽ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Jul 13, 2025 08:58 PM

ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി: ഇടുക്കി അടിമാലിയിൽ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഇടുക്കി അടിമാലിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ...

Read More >>
കണ്ണൂർ കുഞ്ഞിമംഗലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

Jul 13, 2025 08:16 PM

കണ്ണൂർ കുഞ്ഞിമംഗലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

കണ്ണൂർ കുഞ്ഞിമംഗലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍...

Read More >>
നിപ മരണം; പാലക്കാട്ടെ  57-കാരന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി, പട്ടികയിലുള്ളത് 46 പേർ

Jul 13, 2025 07:57 PM

നിപ മരണം; പാലക്കാട്ടെ 57-കാരന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി, പട്ടികയിലുള്ളത് 46 പേർ

പാലക്കാട്ടെ 57-കാരന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി, പട്ടികയിലുള്ളത് 46...

Read More >>
Top Stories

//Truevisionall