മിക്ക ആളുകളും പോകാൻ ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് വയനാട്. വയനാട്ടിൽ തന്നെ എണ്ണിയാൽ തീരാത്ത ടൂറിസ്റ്റു കേന്ദ്രങ്ങളുണ്ട്. അത്തരത്തിൽ ചിലർക്കെങ്കിലും അറിയാവുന്ന ഒരു മനോഹര സ്ഥലമാണ് കർലാട് ചിറ.

മിക്ക ആളുകളും പോകാൻ ഇഷ്ടപ്പെടുന്ന ഒരു സ്ഥലം കൂടിയാണിത്. ഒരു കരയിൽ നിന്ന് മറുകരയിലേക്ക് നീളുന്ന പാലവും കരയിൽ സ്ഥാപിച്ച കൽമണ്ഡപങ്ങളും ആണ് ഈ സ്ഥലത്തിന്റെ പ്രധാന ആകർഷണം.
ഇരു കരകളിലുമുള്ള 2 കൽമണ്ഡപങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വെള്ളത്തിനു മുകളിൽ ആണ് പാലം സ്ഥാപിച്ചത്. ഈ പാലത്തിൽ നിന്നാൽ ചിറയിലെ ആമ്പൽ നിറഞ്ഞ വെള്ളക്കെട്ടിന്റെ സൗന്ദര്യം ആസ്വദിക്കാം.
ഈ ബ്രിജിൽ ആളുകൾ കയറുന്നതോടെ പാലം വെള്ളത്തിലേക്ക് കൂടുതൽ താഴുന്ന പോലുള്ള ചലനം അനുഭവപ്പെടും. ഇത് കൂടുതൽ വിനോദ സഞ്ചാരികളെ ഈ പ്രദേശത്തേക്ക് അകർശിക്കുന്നു. ഈ പാലത്തിൽ നിന്ന് കൊണ്ട് വീഡിയോ എടുക്കാനും ഫോട്ടോ എടുക്കാനും ആളുകൾ ഇഷ്ടപ്പെടുന്നു.
ഇതിനു പുറമെ കയാക്ക്, ബോട്ടിങ്, സിപ്‌ലൈൻ എന്നിവയ്ക്കു പുറമെയാണു പുതിയ പദ്ധതികളും ഇവിടെ ഉണ്ട്.ഇത് കൂടുതൽ വിനോദ സഞ്ചാരികളെ കർലാടേക്ക് എത്തിക്കുന്നു
#Adventurous #views #journey #Karlad #Chira #amazes #beauty
