വിദേശത്ത് പോകാൻ മെഡിക്കൽ ടെസ്റ്റിന് പോയ യുവാവ് അപകടത്തിൽ മരിച്ചു

വിദേശത്ത് പോകാൻ മെഡിക്കൽ ടെസ്റ്റിന് പോയ യുവാവ് അപകടത്തിൽ മരിച്ചു
Mar 14, 2025 09:55 AM | By Athira V

എരുമപ്പെട്ടി (തൃശൂർ ): ( www.truevisionnews.com ) കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

തിപ്പല്ലൂർ വീട്ടിൽ ജനാർദ്ദന​ന്റെ (കുട്ടപ്പൻ) മകൻ ജിജിൻ ലാലാണ് (25) മരിച്ചത്. വിദേശത്ത് പോകാനുള്ള മെഡിക്കലെടുത്തു വരുന്ന വഴിയാണ് അപകടമുണ്ടായത്.

തിങ്കളാഴ്ച വൈകീട്ട് 5.20ന് കടങ്ങോട് കാദർപടിയിലായിരുന്നു അപകടം. കടങ്ങോട്ടേക്ക് പോയിരുന്ന ബസ്സിനെ മറികടന്നെത്തിയ കാർ എതിരെ വന്ന ജിജിൻ ലാൽ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ കൂടെയുണ്ടായിരുന്ന വൈശാഖും (25) പരിക്കേറ്റ് ചികിത്സയിലാണ്.

ജിജിൻ ലാലിന്റെ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ബീന. സഹോദരങ്ങൾ: ജിബിൻലാൽ, ജിതിൻലാൽ.

#youngman #who #went #abroad #medical #test #died #accident

Next TV

Related Stories
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
കേരളത്തിൽ ജാഗ്രത, ആൻഡമാൻ കടലിൽ കാലവർഷമെത്തി; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

May 13, 2025 02:40 PM

കേരളത്തിൽ ജാഗ്രത, ആൻഡമാൻ കടലിൽ കാലവർഷമെത്തി; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

ആൻഡമാൻ കടലിൽ കാലവർഷമെത്തി, കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക്...

Read More >>
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

May 13, 2025 11:39 AM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു ...

Read More >>
Top Stories