ഊണു പോലും കഴിക്കാതെ മകളുമായി ഇറങ്ങി; ഉച്ചത്തിൽ ഹോൺ മുഴക്കിയിട്ടും മാറിയില്ല: ‘പ്രിയയ്ക്ക് തട്ടിപ്പിൽ വൻ തുക നഷ്ടമായി’

ഊണു പോലും കഴിക്കാതെ മകളുമായി ഇറങ്ങി; ഉച്ചത്തിൽ ഹോൺ മുഴക്കിയിട്ടും മാറിയില്ല: ‘പ്രിയയ്ക്ക് തട്ടിപ്പിൽ വൻ തുക നഷ്ടമായി’
Mar 14, 2025 08:44 AM | By Athira V

കോട്ടയം:( www.truevisionnews.com ) ‘‘തകഴി ഭാഗത്തുകൂടി ട്രെയിൻ വളരെ വേഗത്തിൽ ഓടിച്ചുവരികയായിരുന്നു. പെട്ടെന്നാണ് ഒരു അമ്മയും മകളും ട്രാക്കിലേക്ക് കയറിവന്നത്. മകൾ പിന്നിലേക്ക് വലിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

എന്നാൽ അമ്മ പെൺകുട്ടിയേയും വലിച്ചുകൊണ്ട് പാളത്തിലേക്കു കയറി. ഏതെങ്കിലും തരത്തിൽ അപകടം ഒഴിവാക്കാൻ ശ്രമിക്കാനുള്ള സാവകാശം പോലും ലഭിക്കുന്നതിന് മുൻപു തന്നെ അവർ ട്രെയിനിന് അടിയിൽ അകപ്പെട്ടു’’– തകഴിയിൽ അമ്മയും മകളും ജീവനൊടുക്കിയ ആലപ്പുഴ – കൊല്ലം പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉണ്ണിക്കൃഷ്ണൻ പറയുന്നു.

ഉച്ചത്തിൽ ‌ഹോൺ മുഴക്കിയെങ്കിലും മാറിയില്ലെന്നു ലോക്കോ പൈ‌ലറ്റ് പറയുന്നു. വീയപുരം പഞ്ചായത്ത് ഓഫിസ് ഹെഡ് ക്ലാർക്ക് തകഴി കേളമംഗലം വിജയഭവനത്തിൽ പ്രിയ(46), മകൾ കൃഷ്ണപ്രിയ(15) എന്നിവരാണു മരിച്ചത്. വിദേശത്തുള്ള ഭർത്താവുമായി അകന്നു കഴിയുന്ന പ്രിയയുടെ മാതാപിതാക്കളും ഏക സഹോദരനും നേരത്തേ മരിച്ചിരുന്നു.

തകഴി ഗവ.ആശുപത്രിക്കു സമീപം അടഞ്ഞു കിടക്കുന്ന ലവൽ ക്രോസിനരികിൽ പ്രിയ മകളുമൊത്ത് എത്തിയ സ്കൂട്ടർ കണ്ടെത്തി. അവിടെ നിന്ന് 50 മീറ്റർ അകലെ പാളത്തിൽ ഇവർ നിൽക്കുമ്പോഴാണ് ട്രെയിൻ തട്ടിയത്. ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണു സംഭവം.

ഇന്നലെ കൃഷ്ണപ്രിയ അമ്മയ്ക്കൊപ്പം പഞ്ചായത്ത് ഓഫിസിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് അത്യാവശ്യമായി ഒരിടത്തു പോകാനുണ്ടെന്നു പറഞ്ഞ് ഊണു പോലും കഴിക്കാതെയാണു പ്രിയ മകളുമൊത്ത് ഇറങ്ങിയതെന്നു സഹപ്രവർത്തകർ പറഞ്ഞു.

തട്ടിപ്പിനിരയായി പ്രിയയ്ക്കു വൻതുക നഷ്ടപ്പെട്ടതായി അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയമ്മയുടെയും മകളാണ് പ്രിയ. കുടുംബവീട്ടിൽ പ്രിയയും മകളും മാത്രമായിരുന്നു താമസം.

അമ്പലപ്പുഴയിലെ സിബിഎസ്ഇ സ്കൂളിൽ വിദ്യാർഥിനിയായ കൃഷ്ണപ്രിയയ്ക്ക് പത്താം ക്ലാസിൽ ഒരു പരീക്ഷ കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. മകളുടെ പഠനം സംബന്ധിച്ച് ആശങ്കകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.

#mother #daughter #suicide #train

Next TV

Related Stories
‘സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടു, അവസാന ക്രൈസ്തവൻ അവശേഷിക്കും വരെ ക്രിസ്തീയ സഭകളുണ്ടാകും’ -കര്‍ദിനാള്‍ ക്ലിമീസ് ബാവ

Jul 30, 2025 06:26 PM

‘സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടു, അവസാന ക്രൈസ്തവൻ അവശേഷിക്കും വരെ ക്രിസ്തീയ സഭകളുണ്ടാകും’ -കര്‍ദിനാള്‍ ക്ലിമീസ് ബാവ

സന്യാസിനിമാർ മതേതര ഭാരതത്തിൻ്റെ അഭിമാനമെന്ന് മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പ് കര്‍ദിനാള്‍ ക്ലിമീസ്...

Read More >>
പശുവിനെ വളർത്തുന്നുണ്ടോ...?  ക്ഷീരകർഷകർക്ക് ആശ്വസം; തീറ്റപ്പുല്ലിനും വൈക്കോലിനും തദ്ദേശവകുപ്പിന്റെ ധനസഹായം

Jul 30, 2025 05:43 PM

പശുവിനെ വളർത്തുന്നുണ്ടോ...? ക്ഷീരകർഷകർക്ക് ആശ്വസം; തീറ്റപ്പുല്ലിനും വൈക്കോലിനും തദ്ദേശവകുപ്പിന്റെ ധനസഹായം

ക്ഷീരകർഷകർക്ക് ആശ്വസം, തീറ്റപ്പുല്ലിനും വൈക്കോലിനും തദ്ദേശവകുപ്പിന്റെ...

Read More >>
കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

Jul 30, 2025 05:19 PM

കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്...

Read More >>
വടകര -മാഹി കനാലിൽ  സ്ത്രീയുടെ അജ്ഞാതമൃതദേഹം കണ്ടെത്തി

Jul 30, 2025 05:09 PM

വടകര -മാഹി കനാലിൽ സ്ത്രീയുടെ അജ്ഞാതമൃതദേഹം കണ്ടെത്തി

വടകര -മാഹി കനാലിൽ സ്ത്രീയുടെ അജ്ഞാതമൃതദേഹം...

Read More >>
എഫ്‌.ഐ.ആര്‍ തിരുത്തി കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി; കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി ജോസഫ്

Jul 30, 2025 04:51 PM

എഫ്‌.ഐ.ആര്‍ തിരുത്തി കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി; കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി ജോസഫ്

കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി, കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി...

Read More >>
Top Stories

Entertainment News

//Truevisionall