തൃശ്ശൂര്‍: ( www.truevisionnews.com) പൊങ്ങണംകാട് എലിംസ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷം നോക്കി നിന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. ബുധനാഴ്ചയാണ് സംഭവം നടന്നത്.ഗുരുതരമായ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ കൈക്ക് പരിക്കേറ്റു.
ബുധനാഴ്ച രാവിലെ കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും മുന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഈ സംഘര്‍ഷത്തിന്റെ സമയത്ത് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ഉള്‍പ്പെടെയുള്ളവര്‍ പരിസരത്തുണ്ടായിരുന്നു.
ഇവര്‍ ഈ സംഘര്‍ഷം കണ്ടുനിന്നുവെന്ന് ആരോപിച്ചാണ് പിന്നീട് ബുധനാഴ്ച്ച വൈകുന്നേരം ഈ വിദ്യാര്‍ത്ഥിയെയും വിദ്യാര്‍ത്ഥിയുടെ സുഹൃത്തിനെയും വളഞ്ഞിട്ട് ആക്രമിച്ചത്.
മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഈ വിദ്യാര്‍ത്ഥി. മര്‍ദ്ദനത്തിന് നേത്യത്വം നല്‍കിയത് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണെന്നാണ് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയും കുടുംബവും പറയുന്നത്.
#thrissur #college #student #attack
