നിഗൂഢതകളുടെ നിലവറ, മലമടക്കുകളിൽ നീലക്കൊടുവേലി, പാറ കൂടക്കല്ല്; വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലത്തേക്കൊരു യാത്ര.....

 നിഗൂഢതകളുടെ നിലവറ, മലമടക്കുകളിൽ നീലക്കൊടുവേലി, പാറ കൂടക്കല്ല്; വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലത്തേക്കൊരു യാത്ര.....
Mar 12, 2025 11:04 AM | By Anjali M T

(truevisionnews.com)കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമായിട്ടാണ് ഇല്ലിക്കൽ കല്ല് അറിയപ്പെടുന്നത്. ഈരാറ്റുപേട്ടയിൽ നിന്ന് 20 കിലോമീറ്റർ സഞ്ചരിച്ചാൽ ഇല്ലിക്കൽ കല്ലിൽ എത്താം. നിരവധി നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നയിടമായിട്ടാണ് ഇല്ലിക്കൽ കല്ല് അറിയപ്പെടുന്നത്. ഇല്ലിക്കൽ കല്ലിന് സമീപത്തായി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ വേറെയുമുണ്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങളെ ചുറ്റിപ്പറ്റി നിരവധി കഥകൾ ഉണ്ടെങ്കിലും ഇല്ലിക്കൽ കല്ലുമായി ബന്ധപ്പെട്ട് ആശങ്കപ്പെടുത്തുന്ന കഥകൾ നിരവധിയാണ്. ഒരുകാലത്ത് അധികമാരും എത്താത്ത, കാടുപിടിച്ച് മലനിരകളാൽ ചുറ്റപ്പെട്ട് അവയ്ക്ക് നടുവിലായി തലയുയർത്തി നിൽക്കുന്ന ഇല്ലിക്കൽ കല്ല് ഇന്ന് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. 4,000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്ന് കൂറ്റൻ പാക്കെട്ടുകൾ ചേർന്നുള്ള മനോഹരവും കണ്ടാൽ ഭയവും അതിശവും തോന്നിപ്പിക്കുന്ന ഒന്നാണ്.

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമായിട്ടാണ് ഇല്ലിക്കൽ കല്ല് അറിയപ്പെടുന്നത്. ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും സമീപത്തായി സർപ്പാകൃതിയിൽ കാണപ്പെടുന്ന കല്ല് കൂനൻ കല്ല് എന്നുമാണ് അറിയപ്പെടുന്നത്. മല കയറി എത്തുമ്പോൾ വ്യക്തമായി കാണാനാകുന്നത് കൂനൻ കല്ല് ആണ്. ചെറിയ അരുവികൾ ധാരാളമുള്ള ഇവിടെ നിന്നാണ് മീനച്ചിലാറിൻ്റെ ഉത്സഭവം എന്നാണ് വാദം. മനൊഹരമായ ഇടം എന്നതിലുപരി ഇല്ലിക്കൽ കല്ലുമായി ബന്ധപ്പെട്ട് കിടക്കുന്ന വിശ്വാസങ്ങളും കഥകളും അന്നും ഇന്നും ചർച്ചയാകുന്നുണ്ട്.

നിരവധി നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നയിടമായിട്ടാണ് ഇല്ലിക്കൽ കല്ല് അറിയപ്പെടുന്നത്. അതിലൊന്നാണ് സർവ ഐശ്വര്യങ്ങളും സമ്മാനിക്കുന്ന 'നീലക്കൊടുവേലി' എന്ന സസ്യവുമായി ബന്ധപ്പെട്ടുള്ളത്. ഇല്ലിക്കൽ കല്ലിൻ്റെ മലമടക്കുകളിൽ നീലക്കൊടുവേലി ഉള്ളതായാണ് വിശ്വാസം. അത്ഭുതസിദ്ധിയുള്ള ഈ സസ്യം സ്വന്തമാക്കുന്നവർക്ക് എല്ലാവിധ ഐശ്വര്യങ്ങളും ധനവും വന്നുചേരുമെന്നാണ് മുത്തശ്ശിക്കഥ. ഈ സസ്യം തേടി നിരവധിയാളുകൾ പണ്ടുകാലത്ത് ഇല്ലക്കൽ കല്ല് കയറിയതായും അപകടങ്ങൾ സംഭവിച്ചതായും പറയുന്നുണ്ട്. എന്നാൽ ഈ സസ്യം ലഭിച്ചതായും കണ്ടതായുമുള്ള തെളിയിക്കപ്പെട്ട ഒരു രേഖകളും ലഭ്യമല്ല.

#mysteries#bluefence #mountains# journey #tourist's #favoriteplace

Next TV

Related Stories
വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം;  ഒപ്പം ഭയവും

Jul 22, 2025 12:14 PM

വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം; ഒപ്പം ഭയവും

കോഴിക്കോട് ജില്ലയിലെ വിലങ്ങാടുള്ള അതിമനോഹരമായ വെള്ളച്ചാട്ടമാണ്...

Read More >>
മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

Jul 20, 2025 11:11 PM

മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് ലിന്റോ ജോസഫ് എംഎൽഎയും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ...

Read More >>
കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ  പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

Jul 18, 2025 06:49 PM

കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

പശ്ചിമഘട്ടത്തിലെ കുടചാദ്രി മലനിരകളുടെ താഴ്‌വരയിൽ സൗപർണിക നദിയുടെ തീരത്താണ് മൂകാംബിക...

Read More >>
കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

Jul 17, 2025 04:51 PM

കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

കോഴിക്കോടിന്റ സ്വന്തം മീശപുലിമലയായ പൊൻകുന്ന്മലയിലേക്കൊരു യാത്ര...

Read More >>
കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

Jul 15, 2025 05:08 PM

കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

.പ്രകൃതി സൗന്ദര്യവും ഗ്രാമീണതയും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു മനോഹരമായ കേന്ദ്രമാണ്...

Read More >>
Top Stories










//Truevisionall