ആലപ്പുഴ: (www.truevisionnews.com) വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ തൃക്കണ്ണൻ അറസ്റ്റില്‍. ഇരവുകാട് സ്വദേശിയായ മുഹമ്മദ് ഹാഫിസിനെതിരെയാണ് സൗത്ത് പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്.

ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. തൃക്കണ്ണൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഹാഫിസിന് ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്നരലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. ചുരുക്കം ചില സിനിമകളിലും ഹാഫിസ് മുഖം കാണിച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം വഴിയാണ് ആലപ്പുഴ സ്വദേശിയായ യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും അടുപ്പത്തിൽ ആയി. വിവാഹവാഗ്ദാനം നൽകി തൃക്കണ്ണൻ പല തവണ പീഡിപ്പിച്ചു എന്നും പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറി എന്നുമാണ് ഇൻസ്റ്റഗ്രാം താരമായ യുവതി നൽകിയ പരാതി.
ഇരുവരും തമ്മിൽ അടുപ്പത്തിൽ ആയിരുന്നു ഇന്നും ഒത്തുപോകാൻ പറ്റാത്തതു കൊണ്ടാണ് വിവാഹത്തിൽ നിന്നു പിന്‍മാറിയത് എന്നുമാണ് ഹാഫിസ് നൽകിയിരിക്കുന്ന മൊഴി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
#Name #MuhammadHafiz #Thrikkannan #Nearly #four #lakh #followers #finally #arrested #rapecase
