പോഷകഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പേരക്ക.അതുപോലെ നിരവധി പോഷകങ്ങൾ പേരക്ക ഇലയിലും അടങ്ങിയിട്ടുണ്ട്. പല ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം പേരക്കയിലയിലുണ്ട്. പേരക്ക ഇലയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

ശരീരഭാരം കുറയ്ക്കും
പേരക്കയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അതിനായി മൂന്ന് പേരക്കയിലയുടെ നീര് തേനിൽ ചേർത്ത് കഴിക്കാം. ദിവസവും രാവിലെ ഇത് കഴിക്കുന്നത് ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് കത്തിച്ചു കളയാൻ ഗുണം ചെയ്യും.
പ്രമേഹം നിയന്തിക്കും
പ്രമേഹ രോഗികൾ പേരക്കയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിനായി പാൻക്രിയാസിലെ കോശങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരതയോടെ നിലനിർത്താൻ ഗുണം ചെയ്യും. അതിനാൽ രണ്ട് ലിറ്റർ വെള്ളത്തിൽ 3 പേരക്കയിലയിട്ട് തിളപ്പിച്ച് കുടിക്കാം.
ദഹന പ്രശ്‌നങ്ങൾ അകറ്റും
വയറുവേദന, പ്രകോപനം, ഏമ്പക്കം, വയറിളക്കം, അസിഡിറ്റി തുടങ്ങിയ ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പേരക്കയില നല്ലൊരു പ്രതിവിധിയാണ്. പേരക്കയില ഇട്ട് തിളപ്പിച്ച വെള്ളം മൂന്നുനേരം ഭക്ഷണത്തിന് അര മണിക്കൂർ മുമ്പ് കുടിക്കുന്നത് ഇത്തരം പ്രശ്‌നങ്ങൾ തടയാൻ ഫലപ്രദമാണ്.
തൊണ്ടവേദന, പല്ലുവേദന അകറ്റാൻ
പല്ല്, തൊണ്ട, വായ എന്നിവിടങ്ങളിലെ വേദന അകറ്റാൻ പേരക്കയില ഗുണം ചെയ്യും. മോണ വീക്കം, രക്തസ്രാവം തുടങ്ങിയവ പരിഹരിക്കാനും ഇത് നല്ലതാണ്. അതിനായി പേരക്ക ഇല ചവച്ചരച്ച് നീര് വിഴുങ്ങുക. ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വായിൽ കാണപ്പെടുന്ന അൾസർ സുഖപ്പെടുത്താനും ഫലപ്രദമാണ്.
#Drink #water #boiled #guava #leaves #know #health #benefits
