പാലക്കാട്: (www.truevisionnews.com) കൂട്ടുപാതയിൽ വെച്ച് കഞ്ചാവ് കടത്ത് നടത്താൻ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ മർദ്ദിച്ച യുവാക്കൾ പൊലീസിന്‍റെ പിടിയിൽ. വടവന്നൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ അബ്ബാസിനായിരുന്നു ലഹരി കടത്ത് സംഘത്തിന്റെ മർദ്ദനമേറ്റത്.

സംഭവത്തിൽ ചന്ദ്രനഗർ സ്വദേശികളായ ജിതിൻ, അനീഷ് കൂട്ടുപാത സ്വദേശി സ്മിഗേഷ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കസബ പൊലീസാണ് പ്രതികളെ പിടികൂടിയത്. ഈ മാസം ഒന്നിനായിരുന്ന സംഭവം.
പിടിയിലായ സ്മിഗേഷും ജിതിനും നേരത്തെ കഞ്ചാവ് കടത്ത് കേസിലെ പ്രതികളാണ്. ഓട്ടോ ഡ്രൈവറെ കൂട്ടുപാതയിലേക്ക് എത്തിച്ച യുവാവിനും സുഹൃത്തിനുമായി പൊലീസ് അന്വേഷണം തുടരുകയാണ്.
#Youths #arrested #beating #autodriver #refusing #smuggledrugs
