കൈയിലിരിപ്പ് കാരണം കിട്ടിയ അംഗീകാരം നഷ്ടപ്പെട്ടൊരു ബീച്ച്; ഈ തീരത്തേക്ക് ഒന്ന് പോയി നോക്കിയാലോ?

കൈയിലിരിപ്പ് കാരണം കിട്ടിയ അംഗീകാരം നഷ്ടപ്പെട്ടൊരു ബീച്ച്;  ഈ തീരത്തേക്ക് ഒന്ന് പോയി നോക്കിയാലോ?
Mar 9, 2025 10:51 PM | By Anjali M T

(truevisionnews.com)ലോകത്തെ മികച്ച ബീച്ചുകൾക്ക് നൽകിവരുന്ന അംഗീകാരമാണ് ബ്ലൂ ഫ്ലാഗ് ബീച്ച് എന്നത്. എന്നാൽ, കൈയിലിരിപ്പ് കാരണം കിട്ടിയ അംഗീകാരം നഷ്ടപ്പെട്ടിരിക്കുകയാണ് ഇന്ത്യയിലെ ഈ ബീച്ചിന്. വിശാഖപട്ടണത്തിലെ റുഷികോണ്ട ബീച്ചിനാണ് ഈ ദുർഗതി വന്നു ചേർന്നിരിക്കുന്നത്. മോശമായ പരിചരണവും വൃത്തിഹീനമായ സാഹചര്യവും എല്ലാം ചേർന്നപ്പോൾ മികവിന്റെ പര്യായമായ ബ്ലൂ ഫ്ലാഗ് ഈ തീരത്തിന് നഷ്ടമായി.

ഡെൻമാർക് ആസ്ഥാനമായുള്ള ഫൌണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എജ്യുക്കേഷൻ ആണ് ബ്ലൂ ഫ്ലാഗ് അംഗീകാരം റദ്ദു ചെയ്തത്. ബീച്ചിന്റെ മോശമായ പരിചരണവും അറ്റകുറ്റപണിയുമാണ് ഇത്തരത്തിൽ ഒരു കഠിനമായ തീരുമാനം എടുക്കാൻ എഫ് ഇ ഇയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. 2020ൽ ആയിരുന്നു റുഷികോണ്ട ബീച്ചിന് ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിച്ചത്. ഇതോടെ എഫ് ഇ ഇ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ഏക ബീച്ചായി ഇത് മാറി.

ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുമ്പോൾ കുറച്ച് നിബന്ധനകൾ കൂടി എഫ് ഇ ഇ ഉൾപ്പെടുത്താറുണ്ട്. രാജ്യാന്തര മാനദണ്ഡങ്ങൾക്ക് അനുസൃതമായി ബീച്ച് പരിപാലിക്കണം, വൃത്തിയായി സൂക്ഷിക്കണം, സുരക്ഷ, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി പരിരക്ഷിക്കൽ, ജലത്തിന്റെ ഗുണനിലവാരം എന്നിവയെല്ലാം കൃത്യമായിരിക്കുകയും വേണം. ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് 2024 - 25 വർഷത്തേക്ക് എഫ് ഇ ഇ പുതുക്കുകയും ചെയ്തിരുന്നു.

എന്നാൽ, കുറച്ച് ദിവസങ്ങൾക്കു മുൻപ് എഫ് ഇ ഇയ്ക്ക് ഒരു പരാതി ലഭിച്ചതോടെയാണ് നിലവിലെ സംഭവങ്ങളുടെ തുടക്കം. ബീച്ച് നിയമങ്ങൾക്ക് അനുസൃതമായി ഈ ബീച്ച് പരിപാലിക്കപ്പെടുന്നില്ലെന്ന് ആയിരുന്നു അജ്ഞാത കേന്ദ്രങ്ങളിൽ നിന്ന് പരാതി ലഭിച്ചത്. മാലിന്യം നിറഞ്ഞതും നായ്ക്കൾ കറങ്ങി നടക്കുന്നതും പ്രവർത്തനരഹിതമായ സി സി ടിവി കളും അടങ്ങിയ ഫോട്ടോകളും വിഡിയോകളും അടക്കമാണ് പരാതി ലഭിച്ചത്. പ്രവർത്തനരഹിതമായ ടോയിലറ്റുകളുടെ ചിത്രങ്ങളും വസ്ത്രം മാറാനുള്ള മുറികളുടെ ചിത്രങ്ങളും പരാതിക്കൊപ്പം ഉണ്ടായിരുന്നു. 

ഈ പരാതി ലഭിച്ചതിനു തൊട്ടു പിന്നാലെ ജില്ല കളക്ടർക്ക് എഫ് ഇ ഇ അധികൃതർ ഇ-മെയിൽ അയച്ചു. ബ്ലൂ ഫ്ലാഗ് അംഗീകാരം താൽക്കാലികമായി റദ്ദാക്കുകയാണെന്ന് വ്യക്തമാക്കിയായിരുന്നു മെയിൽ. ബീച്ചിന് ചുറ്റും ഉയർത്തിയിരിക്കുന്ന ബ്ലൂ ഫ്ലാഗ് അംഗീകാര പതാകകൾ നീക്കം ചെയ്യാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്തെ ടൂറിസം വകുപ്പുകൾ തമ്മിലുള്ള ഏകോപന കുറവാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്വകാര്യ ജീവനക്കാർക്ക് ശമ്പളം നൽകാത്തതും ഒരു കാരണമായി പറയപ്പെടുന്നു. അതേസമയം, റദ്ദാക്കപ്പെട്ട ബ്ലൂ ഫ്ലാഗ് അംഗീകാരം എത്രയും പെട്ടെന്ന് നേടിയെടുക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു. 


#beach #lost #recognition #hands of #public #take #look #shore

Next TV

Related Stories
വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം;  ഒപ്പം ഭയവും

Jul 22, 2025 12:14 PM

വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം; ഒപ്പം ഭയവും

കോഴിക്കോട് ജില്ലയിലെ വിലങ്ങാടുള്ള അതിമനോഹരമായ വെള്ളച്ചാട്ടമാണ്...

Read More >>
മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

Jul 20, 2025 11:11 PM

മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് ലിന്റോ ജോസഫ് എംഎൽഎയും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ...

Read More >>
കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ  പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

Jul 18, 2025 06:49 PM

കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

പശ്ചിമഘട്ടത്തിലെ കുടചാദ്രി മലനിരകളുടെ താഴ്‌വരയിൽ സൗപർണിക നദിയുടെ തീരത്താണ് മൂകാംബിക...

Read More >>
കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

Jul 17, 2025 04:51 PM

കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

കോഴിക്കോടിന്റ സ്വന്തം മീശപുലിമലയായ പൊൻകുന്ന്മലയിലേക്കൊരു യാത്ര...

Read More >>
കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

Jul 15, 2025 05:08 PM

കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

.പ്രകൃതി സൗന്ദര്യവും ഗ്രാമീണതയും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു മനോഹരമായ കേന്ദ്രമാണ്...

Read More >>
Top Stories










//Truevisionall