(truevisionnews.com) ചർമപ്രശ്‌നങ്ങൾ ഉണ്ടായവരാണെങ്കിൽ അത് മാറാനായി വീട്ടിൽ തന്നെ ചെയ്യാം ഒരു പൊടിക്കൈ. ഈ ഫേസ്‌പാക്ക് ആഴ്‌ചയിൽ രണ്ട് ദിവസം പുരട്ടിക്കഴിഞ്ഞാൽ മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് ഉൾപ്പെടെ മാറി ചർമം മൃദുവും തിളക്കമുള്ളതുമാകും.

സാധനങ്ങൾ
കാപ്പിപ്പൊടി - 1 ടേബിൾസ്‌പൂൺ
അരിപ്പൊടി - 1 ടേബിൾസ്‌പൂൺ
തൈര് - 2 ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കാപ്പിപ്പൊടിയും അരിപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തൈര് കൂടി ചേർത്ത് ഫേസ്‌പാക്ക് രൂപത്തിലാക്കുക.
ശേഷം ഫേസ്‌വാഷ് അല്ലെങ്കിൽ പയറുപൊടി ഉപയോഗിച്ച് മുഖം നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഈ ഫേസ്‌പാക്ക് പുരട്ടിക്കൊടുക്കാം. ഉണങ്ങിത്തുടങ്ങുമ്പോൾ ഒരു ലെയർ കൂടി പുരട്ടണം. നന്നായി ഉണങ്ങി വരുമ്പോൾ കഴുകി കളയാവുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ അതിശയിപ്പിക്കുന്ന ഫലം കിട്ടും.
#face #sunburned #scorching #sun? #Do #this #with #coffee #grounds...
