തിരിച്ചടവ് മുടങ്ങിയത് ഭർത്താവ് പണം നൽകാത്തതിനാൽ; ഷൈനി കുടുംബശ്രീ പ്രസിഡന്‍റുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്

തിരിച്ചടവ് മുടങ്ങിയത് ഭർത്താവ് പണം നൽകാത്തതിനാൽ; ഷൈനി കുടുംബശ്രീ പ്രസിഡന്‍റുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്
Mar 9, 2025 08:58 AM | By Susmitha Surendran

കോട്ടയം:  (truevisionnews.com) കോട്ടയം ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ട്രെയിനിന് മുന്നിൽച്ചാടി ജീവനൊടുക്കിയ ഷൈനി മരണത്തിന് മുമ്പ് കുടുംബശ്രീ യൂണിറ്റ് പ്രസിഡന്‍റുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്.

കരിങ്കുന്നത്തെ കുടുംബശ്രീ യൂണിറ്റിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ വഴിയില്ലെന്നും ഭർത്താവ് പണം തരാത്തതിനാലാണ് തിരിച്ചടവ് മുടങ്ങിയതെന്നും ഷൈനി വ്യക്തമാക്കുന്നു. സ്വന്തം ആവശ്യത്തിന് എടുത്ത വായ്പയല്ലെന്നും വിവാഹ മോചനക്കേസിൽ തീരുമാനമായശേഷമേ നോബി പണം തരൂവെന്നും ഷൈനി പറയുന്നുണ്ട്.

ഈ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കുടുംബശ്രീ അംഗങ്ങൾ കരിങ്കുന്നം പൊലീസിൽ പരാതി നൽകിയിരുന്നു. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണെന്നും തന്‍റെ ആവശ്യത്തിന് എടുത്തതാണെങ്കിൽ ആങ്ങളമാര്‍ അടച്ചുതീര്‍ക്കുമായിരുന്നുവെന്നും ഷൈനി പറയുന്നുണ്ട്.

തന്‍റെ പേരിലെടുത്ത ഇന്‍ഷുറന്‍സിന്‍റെ പ്രീമിയം പോലും നോബി അടയ്ക്കുന്നില്ലെന്ന് ഷൈനി ഫോണ്‍ സംഭാഷണത്തിൽ പറയുന്നുണ്ട്. വായ്പയെക്കുറിച്ച് അറിയില്ലെന്ന് നോബിയുടെ അമ്മ പറഞ്ഞെന്നാണ് കുടുംബശ്രീ പ്രസിഡന്‍റ് മറുപടി നൽകുന്നത്.

ഈ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കുടുംബശ്രീ അംഗങ്ങൾ കരിങ്കുന്നം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മധ്യസ്ഥത വഹിച്ച് വായ്പതുക തിരിച്ചടപ്പിച്ചിരുന്നു. ഷൈനി ഇനി 1,26000 രൂപ തിരിച്ചടക്കാനുണ്ടെന്നാണ് കുടുംബശ്രീ അംഗങ്ങള്‍ വ്യക്തമാക്കുന്നത്.

#repayment #delayed #because #her #husband #did #not #pay #Shiny's #phone #conversation #with #Kudumbashree #President #out

Next TV

Related Stories
 കോഴി വണ്ടിക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച്  അപകടം; ജിമ്മിൽ പോവുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 23, 2025 12:01 PM

കോഴി വണ്ടിക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച് അപകടം; ജിമ്മിൽ പോവുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം നിര്‍ത്തിയിട്ട കോഴി വണ്ടിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി...

Read More >>
പൊന്നിന്റെ പിടിവിട്ടു....! വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു...

Jul 23, 2025 11:28 AM

പൊന്നിന്റെ പിടിവിട്ടു....! വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു...

വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു...

Read More >>
ആഡംബര വാഹനങ്ങളിൽ ലഹരി വിൽപ്പന; കോഴിക്കോട് അത്തോളിയിൽ എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

Jul 23, 2025 11:27 AM

ആഡംബര വാഹനങ്ങളിൽ ലഹരി വിൽപ്പന; കോഴിക്കോട് അത്തോളിയിൽ എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

കോഴിക്കോട് അത്തോളിയിൽ എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ്...

Read More >>
Top Stories

//Truevisionall