അനധികൃത മദ്യവില്‍പ്പന; ആറ് ലിറ്റര്‍ വിദേശമദ്യവുമായി 62-കാരൻ പിടിയിൽ

അനധികൃത മദ്യവില്‍പ്പന; ആറ് ലിറ്റര്‍ വിദേശമദ്യവുമായി 62-കാരൻ പിടിയിൽ
Mar 8, 2025 10:10 PM | By VIPIN P V

കുന്നംകുളം: (www.truevisionnews.com) അനധികൃത മദ്യവില്‍പ്പന ആറ് ലിറ്റര്‍ വിദേശമദ്യവുമായി പട്ടിത്തടം സ്വദേശി അറസ്റ്റില്‍. പഴഞ്ഞി പട്ടിത്തടം പൂവ്വത്തൂര്‍ വീട്ടില്‍ സത്യനെ (62)യാണ് കുന്നംകുളം എക്‌സൈസ് റേഞ്ച് ഇന്‍ സ്‌പെക്ടർ കെ. മണികണ്ഠന്റെ നേതൃത്വത്തില്ലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകീട്ട് മങ്ങാട് ജെറുസലേം റോഡിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ആറ് ലിറ്റര്‍ വിദേശ മദ്യവും കണ്ടെടുത്തു. മേഖലയിലെ ലഹരി വില്‍പ്പന സംഘങ്ങളെ ഉന്‍മൂലനം ചെയ്യുക എന്ന ലക്ഷ്യവുമായി എക്‌സൈസ് വകുപ്പ് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് പ്രതി പിടിയിലായത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.സുനില്‍ കുമാര്‍, എം.എ. സിദ്ധാര്‍ത്ഥന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.കെ. റാഫി, കെ.ആര്‍. ശ്രീരാഗ്, കെ.യു. ജിതിന്‍, വി. ഗണേശന്‍ പിള്ള എന്നിവരും പ്രതിയെ പിടി കൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

#Illegalliquorsale #year #old #arrested #six #liters #foreignliquor

Next TV

Related Stories
Top Stories










Entertainment News